അദാനി ഓഹരികളുടെ ഇടിവ് തുടരുന്നു
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ ഇടിവ് 63 ശതമാനം വരെയായി
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം കഴിഞ്ഞ ഒരു മാസമായി അദാനി ഓഹരികള്‍ക്ക് തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കുന്നില്ല. ജനുവരി 24ന് അദാനി ഓഹരികളുടെ വിപണി മൂല്യം 19.19 ലക്ഷം കോടി രൂപയായിരുന്നത് നിലവില്‍ 63% ഇടിഞ്ഞ് 7.15 ലക്ഷം രൂപയായി.
തുറമുഖങ്ങള്‍, ഊര്‍ജം, സിമെന്റ്, വിമാനത്താവളങ്ങള്‍, ഭക്ഷ്യ എണ്ണ തുടങ്ങി വൈവിധ്യമായ മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ നിക്ഷേപം.
അദാനി എന്റര്‍പ്രൈസസ്
തിങ്കളാഴ്ച അദാനി എന്റര്‍പ്രൈസസ് ഓഹരി 9 ശതമാനത്തില്‍ അധികം ഇടിഞ്ഞ് 1193 രൂപ. ഓഹരി മൂല്യം 2.46 ലക്ഷം രൂപ കുറഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി 4.99% കുറഞ്ഞ് 462.45 രൂപ, അദാനി പോര്‍ട്‌സ് 0.46 % കുറഞ്ഞ് 556.50 രൂപ, അദാനി പവാര്‍ 4.9 % ഇടിവ് രേഖപ്പെടുത്തി 139.50 രൂപയായി. അദാനി ടോട്ടല്‍ ഗ്യാസ് 5 % താഴ്ന്ന് 715.95 കോടി രൂപ എന്ന നിലയിലെത്തി. അദാനി വില്‍മാര്‍ 5% ഇടിഞ്ഞ് 344.20 രൂപയുമായി.
അദാനിക്ക് നിക്ഷേപമുള്ള സിമെന്റ് കമ്പനിയായ എസിസി കമ്പനിയുടെ ഓഹരിയും തകര്‍ച്ചയിലാണ്. അദാനി ഗ്രൂപ്പ പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചുവരവിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുവരികയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പത്തിലേറെ ആഗോള ബാങ്കുകളുമായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.