അദാനി ഗ്രൂപ്പിന്റെ എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍ ഒക്ടോബര്‍ 17 മുതല്‍

ഒരു ഷെയറിന് 294 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്

Update:2022-08-31 11:38 IST

Photo : Canva

മീഡിയ സ്ഥാപനമായ എന്‍ഡിടിവിയില്‍ 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കുന്നതിനായുള്ള അദാനി ഗ്രൂപ്പിന്റെ (Adani Group) ഓപ്പണ്‍ ഓഫര്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. 1.67 കോടി ഇക്വിറ്റി ഓഹരികള്‍ (Equity Stocks) ഏറ്റെടുക്കുന്നതിനുള്ള ഓപ്പണ്‍ ഓഫറില്‍ ഒരു ഷെയറിന് 294 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഓപ്പണ്‍ ഓഫര്‍ നവംബര്‍ ഒന്നിനാണ് അവസാനിക്കുക. ജെഎം ഫിനാന്‍ഷ്യലാണ് ഇതുമായി ബന്ധപ്പെട്ട പരസ്യം പുറത്തുവിട്ടത്. ഒരു ഷെയറിന് 294 രൂപ നിരക്കില്‍ വരിക്കാരാകുകയാണെങ്കില്‍ ഓപ്പണ്‍ ഓഫര്‍ തുക 492.81 കോടി രൂപയാകും. ഓഗസ്റ്റ് 23നാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗില്‍ 99.99 ശതമാനം ഓഹരിയുള്ള വിസിപിഎല്‍ ഏറ്റെടുക്കലിലൂടെ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് അറിയിച്ചത്.

2009ല്‍ ആര്‍ആര്‍പിആറിന് നല്‍കിയ വായ്പയിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് വിസിപിഎല്‍ എന്‍ഡിടിവി (NDTV) ഓഹരികള്‍ ഏറ്റെടുക്കുന്നത്. ആര്‍ആര്‍പിആറിന് 403.85 കോടി രൂപയാണ് വിസിപിഎല്‍ വായ്പയായി നല്‍കിയത്. പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് എന്‍ഡിടിവിയില്‍ ഉള്ളത്. 29.18 ശതമാനം ഓഹരികളുള്ള ആര്‍ആര്‍പിആറിന്റേത് ഉള്‍പ്പടെ പ്രമോട്ടര്‍മാര്‍ കൈവശം വെച്ചിരിക്കുന്നത് 61.45 ശതമാനം ഓഹരികളാണ്.
ആസ്തികളൊന്നും ഇല്ലാത്ത, 2008ല്‍ തുടങ്ങിയ മാനേജ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയാണ് വിസിപിഎല്‍. 2009ല്‍ എന്‍ഡിടിവിയില്‍ 29 ശതമാനം ഓഹരികളുള്ള രാധിക റോയി പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡിന് ഈടുകളൊന്നും ഇല്ലാതെ 403.85 കോടി രൂപയാണ് വിസിപിഎല്‍ വായ്പ നല്‍കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




Tags:    

Similar News