ബിറ്റ്‌കോയിന്‍ താഴേക്ക്, ഡോഷ് കോയിനും ഇടിവ്; വലിയ റെക്കോര്‍ഡുകളിലേക്ക് ഉടന്‍ എത്തുമോ?

41,917 ഡോളറിലേക്ക് ഇടിഞ്ഞ ബിറ്റ്‌കോയിന്‍ വീണ്ടും പച്ചതൊടുന്നു

Update:2022-04-11 12:54 IST

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 50 ദിവസത്തെ ശരാശരി വിനിമയ നിരക്കില്‍ നിന്നും ഇടിഞ്ഞു. 41,917 ഡോളറായി ഇടിഞ്ഞ ബിറ്റ്‌കോയിന്‍ ഇന്ന് 42,226 രൂപ വരെയായി ഉയരുകയും ചെയ്തു. എന്നിരുന്നാലും ബിറ്റ്‌കോയിന്‍ ഉയര്‍ച്ച കഴിഞ്ഞ നവംബറിലെ റെക്കോര്‍ഡ് കയറ്റം വച്ച് നോക്കിയാല്‍ ഏറെ താഴെ തന്നെയാണ് നില്‍ക്കുന്നത്.

2022 ല്‍ ഇതുവരെ 9 ശതമാനത്തോളമാണ് (വര്‍ഷാവര്‍ഷമുള്ള മൂല്യത്തിന്റെ അടിസ്ഥാനത്തില്‍) ബിറ്റ്‌കോയിന്‍ ഇടിഞ്ഞത്. 48,000-ന് മുകളില്‍ ബ്രേക്ക്ഔട്ട് നടത്തി ക്രിപ്റ്റോകറന്‍സിയുടെ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഈ വര്‍ഷം ദൃശ്യമാകുന്നത്.

യുക്രെയ്ന്‍- റഷ്യ പ്രതിസന്ധി വരെ ഇതിന് കാരണമാണെന്നും വിലയിരുത്തല്‍. അതിനാല്‍ അതീവ അസ്ഥിരത തുടരുന്ന മാര്‍ക്കറ്റില്‍ ബിറ്റ്‌കോയിന്‍ വലിയ റോക്കോര്‍ഡുകള്‍ ഇനി ഉടന്‍ നേടിയെടുക്കാന്‍ സാധ്യത കുറവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഈ വര്‍ഷം ഇതുവരെ ഏകദേശം 35,000 ഡോളര്‍ മുതല്‍ 45,000 വരെയുള്ള വ്യാപാരചംക്രമണത്തിലാണ് ബിറ്റ്‌കോയിന്‍ ഉള്ളത്. ബ്ലോക്ക്ചെയിനുമായി ബന്ധിപ്പിച്ചിരിക്കുന്ന എഥറിയവും ഇടിവിലാണ്.

മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ കാര്യത്തില്‍ രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയുമായ എഥറിയം 5ശഥമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 3,179 ഡോളര്‍ വരെ ആയി. അതേസമയം, ഡോഷ്‌കോയിന്‍ വില 3 ശതമാനം ഇടിഞ്ഞ് 0.14 ഡോളര്‍ ആയി, അതേസമയം ഷിബ ഇനു 3% കുറഞ്ഞ് 0.00002429 ഡോളറിലും വ്യാപാരം നടത്തുന്നു.

Tags:    

Similar News