ഈ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി വിറ്റു, ലാഭം വാരിക്കൂട്ടി എല്‍.ഐ.സി
ഡിസംബറിലെ കണക്കനുസരിച്ച് എല്‍.ഐ.സിയുടെ കൈവശമുള്ള അദാനി ഓഹരികളുടെ മൂല്യം 58,374 കോടി രൂപ
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയിലുണ്ടായ മുന്നേറ്റം നേട്ടമാക്കി പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി). എല്‍.ഐ.സിയുടെ ഡിസംബര്‍ പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് എന്നീ കമ്പനികളിലെ ഓഹരികള്‍ എല്‍.ഐ.സി വിറ്റു കാശാക്കി.
മൊത്തം 3.72 കോടി ഓഹരികളാണ് ഈ മൂന്ന് കമ്പനികളിലുമായി എല്‍.ഐ.സി വിറ്റഴിച്ചത്. അതേസമയം മറ്റൊരു അദാനി കമ്പനിയായ അംബുജ സിമന്റ്‌സിന്റെ 4,500 ഓഹരികള്‍ ഇക്കാലയളവില്‍ എല്‍.ഐ.സി സ്വന്തമാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ കനത്ത തകര്‍ച്ച നിക്ഷേപമൂല്യം ചോരുന്നതിനിടയാക്കിയതോടെ എല്‍.ഐ.സിക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ എല്‍.ഐ.സി ഈ ഓഹരികള്‍ കൂടുതലായി വാങ്ങുകയാണ് ചെയ്തത്. താഴ്ന്ന വിലയിലാണ് ഓഹരി സ്വന്തമാക്കിയത്. ജനുവരി 27ന് 56,142 കോടി രൂപയായിരുന്നു എല്‍.ഐ.സിയുടെ കൈവശമുള്ള അദാനി ഓഹരികളുടെ മൂല്യം. പക്ഷെ വിവാദത്തെ തുടര്‍ന്ന് മൂല്യത്തില്‍ വലിയ ഇടിവ് വന്നിരുന്നു. കഴിഞ്ഞ അവസാനം 45,025 കോടി രൂപയായിരുന്ന മൂല്യം ഡിസംബര്‍ അവസാനം 58,374 കോടി രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍
ഓഹരികളിലെ വിഹിതം
അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 3.68 ശതമാനം ഓഹരിയാണ് സെപ്റ്റംബര്‍ പാദത്തില്‍ എല്‍.ഐസിക്കുണ്ടായിരുന്നത്. ഇത് ഡിസംബര്‍ പാദത്തില്‍ മൂന്ന് ശതമാനമായി കുറച്ചു. കഴിഞ്ഞ പാദത്തിലെ ഓഹരിയുടെ വളര്‍ച്ച 42 ശതമാനമാണ്.
അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസില്‍ എല്‍.ഐ.സിക്ക് 4.23 ശതമാനം ഓഹരിയുണ്ടായിരുന്നത് കഴിഞ്ഞ പാദത്തില്‍ 3.93 ശതമാനമായി. ഈ നിഫ്റ്റി ഓഹരി മൂന്നാം പാദത്തില്‍ 29 ശതമാനത്തോളം ഉയര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്.
അദാനി പോര്‍ട്‌സിലും എല്‍.ഐ.സി ഓഹരി വിഹിതം കുറച്ചിട്ടുണ്ട്. രണ്ടാം പാദത്തില്‍ 9.07 ശതമാനമുണ്ടായിരുന്നത് മൂന്നാം പാദത്തില്‍ 7.86 ശതമാനമായി. കഴിഞ്ഞ പാദത്തില്‍ 46 ശതമാനത്തോളം കുതിപ്പാണ് അദാനി പോര്‍ട്‌സ് നേടിയത്. എല്‍.ഐ.സിക്ക് അദാനി പോര്‍ട്‌സിലുള്ള ഓഹരികളുടെ മൂല്യം 20,000 കോടി രൂപയോളം വരും.
വിഹിതം മാറ്റാതെ
എ.സി.സി, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയിലും എല്‍.ഐ.സിക്ക് ഓഹരിയുണ്ട്. അവയിലെ ഓഹരി വിഹിതത്തില്‍ എല്‍.ഐ.സി മാറ്റം വരുത്തിയിട്ടില്ല. അദാനി ഗ്രീന്‍ ആണ് എല്‍.ഐ.സിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഓഹരി. മൂന്നാം പാദത്തിലെ മാത്രം നേട്ടം 73 ശതമാനം.