8,000 കോടിയുടെ ഐപിഒയുമായി ആകാശ് ബൈജൂസ്
3.5-4 ബില്യണ്‍ ഡോളറോളം വിപണി മൂല്യമാണ് ആകാശിന് ബൈജൂസ് കണക്കാക്കുന്നത്;
ബൈജൂസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് (Aakash Educational Services) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഐപിഒയിലൂടെ ഒരു ബില്യണ്‍ ഡോളറോളം (ഏകദേശം 8000 കോടി രൂപ) സമാഹരിക്കാനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്.
അടുത്ത വര്‍ഷം ഓഗസ്റ്റ്- സെപ്റ്റംബര്‍ കാലയളവിലായിരിക്കും ആകാശ് ഐപിഒയുമായി ബൈജൂസ് എത്തുക. കഴിഞ്ഞ വര്‍ഷം 950 മില്യണ്‍ ഡോളറിനാണ് ആകാശിനെ ബൈജൂസ് ഏറ്റെടുത്തത്. ബംഗളൂര്‍ ആസ്ഥാനമായി 1988ല്‍ തുടങ്ങിയ ആകാശിന് രാജ്യത്തുടനീളം ഇരുന്നൂറിലധികം കേന്ദ്രങ്ങളുണ്ട്.
3.5-4 ബില്യണ്‍ ഡോളറോളം വിപണി മൂല്യമാണ് ആകാശിന് ബൈജൂസ് കണക്കാക്കുന്നത്. ആകാശ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമായിരിക്കും മാതൃകമ്പനിയായ ബൈജൂസ് ഐപിഒയ്ക്ക് എത്തുക.