ഇതോടെ തീരുമോ, ടെസ്‌ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് മസ്‌ക്

10 മാസത്തിനിടെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മസ്‌ക് വിറ്റത്

Update:2022-08-10 11:43 IST

twitter.com/elonmusk

ടെസ്‌ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റ് ഇലോണ്‍ മസ്‌ക് (Elon Musk). ഇനി ടെസ്‌ലയിലെ ഓഹരികള്‍ വില്‍ക്കില്ലെന്ന് ഒരു മാസം മുമ്പ് മസ്‌ക് അറിയിച്ചിരുന്നു. എന്നാല്‍ ഈ മാസം ഓഗസ്റ്റ് അഞ്ചിന് 7.92 മില്യണ്‍ ഓഹരികള്‍ കൂടി മസ്‌ക് വിറ്റു.

ഓഹരി വില്‍പ്പന എന്തിനാണെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. ട്വിറ്റര്‍ (Twitter) വാങ്ങാനായി നേരത്തെ 8.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ മസ്‌ക് വിറ്റിരുന്നു. എന്നാല്‍ പിന്നീട് ട്വിറ്റര്‍ ഡീലില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. 10 മാസത്തിനിടെ ടെസ്‌ലയിലെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മസ്‌ക് വിറ്റത്.

ടെസ്‌ലയുടെ (Tesla) ഓഹരികള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 20 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായത്. ജനുവരിയെ അപേക്ഷിച്ച് ഏകദേശം 30 ശതമാനമാണ് ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വ പട്ടികയില്‍ ഒന്നാമതായ മസ്‌കിന് ആസ്തി നിലവില്‍ 250.2 ബില്യണ്‍ ഡോളറാണ്.

Tags:    

Similar News