നിഫ്റ്റി മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍; സൂചകങ്ങള്‍ നെഗറ്റീവ്; പിന്തുണ 23,950; പ്രതിരോധം 24,100

ജനുവരി മൂന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2025-01-06 07:44 IST

നിഫ്റ്റി183.90 പോയിൻ്റ് (0.76%) ഇടിഞ്ഞ് 24,004.75 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23,950 ന് താഴെ നീങ്ങിയാൽ മാന്ദ്യം തുടരും.

നിഫ്റ്റി ഉയർന്ന് 24,196.40 ൽ വ്യാപാരം ആരംഭിച്ചു, എന്നാൽ ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക ഇടിഞ്ഞ് 24,004.75 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,976 ൽ ഏറ്റവും താഴ്ന്ന നിലയിലെത്തി.

മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, മെറ്റൽ എന്നിവ നല്ല നേട്ടത്തിൽ അവസാനിച്ചു. ഐടി, ഫാർമ, ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1408 ഓഹരികൾ ഉയരുകയും 1322 ഓഹരികൾ ഇടിയുകയും 110 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50ക്ക് കീഴിൽ കൂടുതൽ നേട്ടം ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റൻ, എസ്ബിഐ ലൈഫ് എന്നിവയ്ക്കായിരുന്നു. വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, അഡാനി പോർട്ട്‌സ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 23,950 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇടിവ് ഇന്നും തുടരും. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം. 24,100 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ബുള്ളിഷ് ആക്കം വീണ്ടെടുക്കാൻ സൂചിക 24,225-ന് മുകളിൽ എത്തേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,000 -23,900 -23,800

പ്രതിരോധം 24,100 -24,225 -24,330

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,950 -23,500

പ്രതിരോധം 24,500 -24,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 616.75 പോയിൻ്റ് നഷ്ടത്തിൽ 50,988.80 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 50,900-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 51,150 ആണ്. പുൾബാക്ക് റാലി തുടങ്ങാൻ സൂചിക ഈ നില മറികടക്കണം.

ഇൻട്രാഡേ ലെവലുകൾ

 സപ്പോർട്ട് 50,900 -50,700 -50,500

പ്രതിരോധം 51,150 -51,400 -51,600

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ വ്യാപാരികൾക്ക് പിന്തുണ 50,600 -49,600

പ്രതിരോധം 51,800 -52,800.

Tags:    

Similar News