ജിയോജിത് രണ്ടാംപാദ അറ്റാദായം 40.47 കോടി രൂപ

അറ്റാദായത്തിൽ 22 ശതമാനം വര്‍ധന

Update: 2021-10-27 12:41 GMT

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021-22 സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 40.47കോടിരൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 22ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. 33.28 കോടി രൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെ മൊത്തം വരുമാനം രണ്ടാം പാദത്തില്‍ 127.24 കോടിരൂപയായി വര്‍ധിച്ചു. 17 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 108.59 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 43.76 കോടി രൂപയില്‍ നിന്ന് 53.18 കോടി രൂപയിലെത്തി. 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
രണ്ടാം പാദത്തില്‍ നികുതിയും പലിശയും രൂപയുടെമൂല്യത്തിലെ കുറവും പണമടവും കഴിച്ചുള്ള വരുമാനം (എബിറ്റ്ഡ) 61.71 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനത്തിന്റെവര്‍ധനയാണ് യില്‍ ഉണ്ടായിരിക്കുന്നത്. 50.96 കോടിരൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ എബിറ്റ്ഡ.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെഒന്നാം പാതിയില്‍ ജിയോജിത്തിന്റെ അറ്റാദായം 78.86 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 57.85 കോടി രൂപയായിരുന്നു അറ്റാദായം. 36 ശതമാനം വര്‍ധനവ്.
കമ്പനിയുടെ അര്‍ദ്ധവാര്‍ഷിക മൊത്ത വരുമാനം 199.65 കോടിരൂപയില്‍ നിന്ന് 24 ശതമാനംകൂടി 248.21 കോടി രൂപയായി. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 76.82 കോടി രൂപയില്‍ നിന്ന് 104.02 കോടി രൂപയിലെത്തി. 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ജിയോജിത്തിന് നിലവില്‍ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 61,000കോടിയിലധികംരൂപയുടെ ആസ്തി കമ്പനി കൈകാര്യംചെയ്യുന്നുണ്ട്.


Tags:    

Similar News