ഗോ ഫാഷന്‍ ഐപിഒ ഷെയര്‍ അലോട്ട്‌മെന്റ്; നിക്ഷേപകര്‍ക്ക് സ്റ്റാറ്റസ് പരിശോധിക്കാം

മൊബൈല്‍ ഫോ​ണിലോ കംപ്യൂട്ടറിലോ ഷെയര്‍ അലോട്ട്‌മെന്റ് നില പരിശോധിക്കാം.

Update:2021-11-26 13:15 IST

സ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡായ ഗോ കളേസിന്റെ ഉടമകളായ ഗോ ഫാഷന്‍സ് ഷെയര്‍ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു. അപേക്ഷിച്ചവര്‍ക്ക് അവരുടെ ഷെയര്‍ അലോട്ട്‌മെന്റ് നില ഓണ്‍ലൈനായി ബിഎസ്ഇ വെബ്‌സൈറ്റിലോ ഐപിഒയുടെ ഔദ്യോഗിക രജിസ്ട്രാറിലോ പരിശോധിക്കാം.

കെഫിന്‍ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു ഐപിഒയുടെ രജിസ്ട്രാര്‍. അതിനാല്‍ കിന്‍ഫ്രായുടെയോ ബിഎസ്ഇയുടെയോ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് നില അറിയാം. ഷെയറുകള്‍ നവംബര്‍ 29ന് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ എത്തും. നവംബര്‍ 30ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.
കെഫിന്‍ടെക്ക് വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് നില എങ്ങനെ പരിശോധിക്കാം:
1. https://kosmic.kfintech.com/ipostatus/ എന്ന ലിങ്കില്‍ പ്രവേശിക്കുക
2 ഗോ ഫാഷന്‍ ഐപിഒ തെരഞ്ഞെടുക്കുക
3 നിങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക; captcha കൃത്യമായി നല്‍കുക. submit ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് കമ്പ്യൂട്ടര്‍ മോണിറ്ററിലോ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനിലോ ലഭ്യമാകും.
ബിഎസ്ഇയില്‍ അലോട്ട്മെന്റ് നില നോക്കാം
1 https://www.bseindia.com/investors/appli_check.aspx എന്ന ലിങ്കില്‍ പ്രവേശിക്കുക
2 ഗോ ഫാഷന്‍ ഐപിഒ തെരഞ്ഞെടുക്കുക;
3 നിങ്ങളുടെ അപേക്ഷ നമ്പര്‍ നല്‍കുക;
4 പാന്‍ വിശദാംശങ്ങള്‍ നല്‍കുക;
5 i am not a robot എന്നതില്‍ ക്ലിക്ക് ചെയ്യുക; ഒപ്പം 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അലോട്ട്‌മെന്റ് നില നിങ്ങളുടെ കമ്പ്യൂട്ടര്‍ മോണിറ്ററിലോ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിലോ ലഭ്യമാകും.






Tags:    

Similar News