ഗോ ഫാഷന്‍ ഐ പി ഒയ്ക്ക് മികച്ച പ്രതികരണം; ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തത് 3.58 മടങ്ങ്

റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 17.13 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു.

Update:2021-11-18 13:32 IST

ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് ഓഹരി വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്നതിന്റെ സൂചകങ്ങളാണ് ഇക്കഴിഞ്ഞ നൈക ഐപിഓയിലൂടെ ദൃശ്യമായത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഫാഷന്‍ ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡ് ഗോ ഫാഷനും മികച്ച പ്രതികരണം. ഐപിഓയുടെ രണ്ടാം ദിനമായ നവംബര്‍ 18 ന് ആദ്യ മണിക്കൂറുകള്‍ വരെ 3.58 മടങ്ങാണ് ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

സബ്സ്‌ക്രിപ്ഷന്‍ ഡാറ്റ പ്രകാരം 80.79 ലക്ഷം ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ വലുപ്പത്തിനെതിരെ 2.88 കോടി ഇക്വിറ്റി ഓഹരികള്‍ക്കായാണ് നിക്ഷേപകര്‍ ബിഡ്ഡുകള്‍ സമര്‍പ്പിച്ചത്. 655-690 രൂപവരെയുമാണ് പ്രൈസ് ബാന്‍ഡ്. 1,013.61 കോടി രൂപയുടെ പബ്ലിക് ഇഷ്യു നവംബര്‍ 22-ന് ഇഷ്യു അവസാനിക്കും.
റീറ്റെയ്ല്‍ നിക്ഷേപകര്‍ ലേലത്തിന്റെ ആദ്യ ദിവസം മുതല്‍ സജീവമാണ്, റിസര്‍വ് ചെയ്ത ഭാഗത്തിന്റെ 17.13 മടങ്ങ് ഓഹരികള്‍ ആണ് ഇത് വരെ സബ്‌സ്‌ക്രൈബ് ചെയ്തത്. അതേസമയം സ്ഥാപനേതര നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം ഇതുവരെ 1.16 മടങ്ങ് സബ്സ്‌ക്രൈബുചെയ്തു. യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സില്‍ നിന്നും 27 ശതമാനം സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു.
നിലവില്‍, പി കെ എസ് ഫാമിലിക്കും വികെഎസ് ഫാമിലിക്കും കൂടാതെ സെക്വയ ക്യാപിറ്റലിന് 8.73 ശതമാനം, ഇന്ത്യ അഡ്വാന്റേജ് ഫണ്ടിന് 12.69 ശതമാനം, ഡൈനാമിക് ഇന്ത്യ ഫണ്ടിന് 1.1 ശതമാനം എന്നിങ്ങനെ ഓഹരികളുണ്ട്. 2020 വരെ സാമ്പത്തിക വര്‍ഷത്തില്‍ ബ്രാന്‍ഡഡ് സ്ത്രീകളുടെ വസ്ത്ര വിപണിയില്‍ ഏകദേശം 8 ശതമാനം വിപണി വിഹിതമുള്ള
ജെഎം ഫിനാന്‍ഷ്യല്‍, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്സ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.


Tags:    

Similar News