ഫാഷന്‍ രംഗത്ത് നിന്ന് മറ്റൊരു കമ്പനി കൂടി; ഗോ ഫാഷന്‍ ഐപിഒ നവംബര്‍ 12 മുതല്‍

സ്ത്രീകളുടെ ബോട്ടംവെയറുകളിലൂടെ മാത്രം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായി മാറിയ കമ്പനിയാണ് ഗോ ഫാഷന്‍

Update:2021-11-11 16:45 IST

സ്ത്രീകളുടെ വസ്ത്ര രംഗത്തെ പ്രമുഖരായ ഗോ ഫാഷന്‍ ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. നവംബര്‍ 17 മുതല്‍ 22വരെയാണ് ഐപിഒ. 800 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ഗോ ഫാഷന്‍സ് ലക്ഷ്യമിടുന്നത്. 125 കോടിയുടെ പുതയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 12,878,389 ഓഹരികളുമാണ് വില്‍ക്കുന്നത്.

പികെഎസ് ഫാമിലി ട്രസ്റ്റ്, വികെഎസ് ഫാമിലി ട്രസ്റ്റ് എന്നിവര്‍ 7.45 ലക്ഷം രൂപയുടെ ഓഹരികള്‍ വില്‍ക്കും. സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് 74.98 ലക്ഷം ഓഹരികളും ഇന്ത്യ അഡ്വാന്റേജ് ഫണ്ട് ട4 33.11 ലക്ഷം ഓഹരികള്‍ വരെയും ഡൈനാമിക് ഇന്ത്യ ഫണ്ട് ട4 യുഎസ് ഐ 5.76 ലക്ഷം ഓഹരികള്‍ വരെ വില്‍ക്കും.

നിലവില്‍, പികെഎസ് ഫാമിലിക്കും വികെഎസ് ഫാമിലിക്കും കമ്പനിയില്‍ 28.74 ശതമാനം വീതം ഓഹരിയുണ്ട്. സെക്കോയ ക്യാപിറ്റലിന് 8.73 ശതമാനം, ഇന്ത്യ അഡ്വാന്റേജ് ഫണ്ടിന് 12.69 ശതമാനം, ഡൈനാമിക് ഇന്ത്യ ഫണ്ടിന് 1.1 ശതമാനം എന്നിങ്ങനെയാണ് ഓഹരി വീതം. ജെഎം ഫിനാന്‍ഷ്യല്‍, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.

ഗൗതം സരോഗിയും പ്രകാശ് സരോഗിയും ചേര്‍ന്ന് ചെന്നൈ ആസ്ഥാനമായി 2010ല്‍ ആണ് ഗോ ഫാഷന്‍ ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ചത്. സ്ത്രീകളുടെ ബോട്ടംവെയറുകളിലൂടെ രാജ്യത്തുടനീളം വലിയ സ്വീകാര്യത നേടിയ കമ്പനിയാണ് ഗോ ഫാഷന്‍സ്. ഗോ കളേഴ്‌സ് എന്ന ബ്രാന്‍ഡില്‍ രാജ്യത്തെ ചെറു നഗരങ്ങളില്‍ വരെ ഇവര്‍ക്ക് ഷോറൂമുകളുണ്ട്. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് 120 ഔട്ട്‌ലെറ്റുകള്‍ കൂടി ഗോ ഫാഷന്‍സ് ആരംഭിക്കും. സ്ത്രീകളുടെ ബോട്ടംവെയറുകളുടെ വിപണി സാധ്യത തിരിച്ചറിഞ്ഞ രാജ്യത്തെ ചുരുക്കം ചില വസ്ത്ര കമ്പനികളില്‍ ഒന്നാണ് ഗോ ഫാഷന്‍സ്.


Tags:    

Similar News