സ്വർണാഭരണ ബിസിനസിൽ ലാഭക്ഷമത മങ്ങുന്നു , കാരണങ്ങള്‍ ഇവയാണ്

സ്വർണതിൻറ്റെ ഇറക്കുമതി തീരുവ 5 % വർധിച്ചതും, ഇ വേ ബിൽ നടപ്പാക്കിയത് കൊണ്ടും ചെലവുകൾ വർധിക്കുന്നു

Update:2022-07-22 13:00 IST

മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022-23 ൽ വരുമാന വളർച്ച ക്ക് സാധ്യതയില്ല. സ്വർണാഭരണ വില വര്ധിക്കുമെന്നതിനാൽ സ്വർണ ഡിമാൻറ്റ് കുറയും. 2021 ഫെബ്രുവരിയിൽ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കിയത് കാരണം 2021-22 ൽ സ്വർണാഭരണ വിൽപ്പനയിൽ തിരിച്ചുകയറ്റം ഉണ്ടായി.

2022-23 ൽ സ്വര്ണാഭരണ വിൽപ്പന 550 ടൺ കുറയുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടുന്നു. സ്വർണാഭരണ വ്യാപാരികൾ പ്രൊമോഷണൽ പദ്ധതികൾ പ്രഖ്യാപിച്ച് വിൽപ്പന വർധിപ്പിക്കേണ്ടതായി വരും. പ്രവർത്തന മാർജിൻ 0.5 % കുറഞ്ഞ് 6.8 ശതമാനമാകും. ഭാരം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ സ്വർണവ്യാപാരികൾ നിർബന്ധിതരാകും. ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുൻപ് സ്റ്റോക്ക് വർധിപ്പിക്കേണ്ടതിനാൽ ചെലവ് വർധിക്കും. 3200 കോടി രൂപ വരെ പ്രവർത്തന മൂലധനത്തിനായി റീറ്റെയ്ൽ ജ്യുവലറികൾ കണ്ടത്തേണ്ടി വരും.
കേരള വിപണി
കേരളത്തിലെ സ്വർണാഭരണ വ്യവസായത്തിൻ റ്റെ ആശങ്കകൾ ജൂലൈ 3 ന് അങ്കമാലിയിൽ നടന്ന ആൾ കേരള ഗോൾഡ് & സിൽവർ മെർച്ചൻറ്റ്‌സ് അസോസിയേഷൻറ്റെ സംസ്ഥാന സമ്മേളനത്തിൽ ഭാവരവാഹികൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനെ ധരിപ്പിക്കുകയുണ്ടായി. സ്വർണാഭരണ വ്യാപാരികൾ ലാഭം എടുക്കാതെയാണ് കച്ചവടം നടത്തുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും, ട്രെഷറർ എസ് അബ്ദുൾ നാസറും അഭിപ്രായപ്പെട്ടു. പല ഘട്ടങ്ങളിലായി സ്വർണാഭരണം രൂപ കൽപ്പന ചെയ്ത് നിര്മിച്ചെടുക്കുന്നതിനാൽ ഇ-വേ ബില്ല്‌ നടപ്പാക്കുന്നത് പ്രായോഗികമല്ലന്ന് അബ്ദുൾ നാസർ അഭിപ്രായപ്പെട്ടു. .
കേരളത്തിൽ ഒരു വര്ഷം 50,000 കോടി രൂപയുടെ സ്വർണം-സ്വർണാഭരണ ബിസിനസാണ് നടക്കുന്നത്. 15,000 ചെറുതും വലുതുമായ ജ്യുവലറി കടകൾ പ്രവർത്തിക്കുന്നുണ്ട്, 5000 ത്തിൽ പ്പരം പ്രോസസ്സിംഗ് യൂണിറ്റുകളും.

സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങളും, കേന്ദ്ര സർക്കാർ ഡ്യൂട്ടി പുനരവലോകനം നടത്തുന്നതും സ്വര്ണാഭരണ ബിസിനസിനെ തുടർന്നും സമ്മർദ്ദത്തിലാക്കും.


Tags:    

Similar News