സ്വര്‍ണവില പവന് 38000 കടന്ന് മേലേക്ക്! വില ഉയരുമോ ?
ഇറങ്ങിയത് പോലെ കയറി സ്വര്‍ണം, കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ഇന്നലെ ചെറിയ ഇറക്കത്തിനു ശേഷം ഇന്ന് സ്വര്‍ണവിപണിയില്‍ കയറ്റം. സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇന്നത്തെ സ്വര്‍ണ്ണവില (Kerala Gold Price) ഗ്രാമിന് 4770 രൂപയായി. ഇന്നലെ 4730 രൂപയിലായിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്ന് 38160 രൂപയാണ്. മാര്‍ച്ച് രണ്ടിനും ഇതായിരുന്നു സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് വിഭാഗത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 925 ഹോള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല. 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയില്‍ സ്വര്‍ണം ഇന്നലെ ചെറിയ തോതില്‍ കയറി 1936- 1938 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ പെട്ടെന്നു കുതിച്ച് 1949-1950 ഡോളറിലെത്തി. പിന്നീട് 1942- 1943 ലേക്കു താണു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ വില വീണ്ടും കയറാം. കേരളത്തില്‍ ഇന്നലെ പവനു 320 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര സാഹചര്യം മാറുന്നില്ലെങ്കില്‍ കേരളത്തിലും വില ഉയരും.