കാറ്റിലും മഴയിലും ചാഞ്ചാടി സ്വര്‍ണവില; 280 രൂപ ഉയര്‍ന്നു

കേരളത്തില്‍ ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്നുയര്‍ന്നു. റീറ്റെയ്ല്‍ വിപണിയില്‍ ക്ഷീണം.

Update:2022-08-04 17:02 IST

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില (Today's Gold Rate) ഇന്ന് ഉയര്‍ന്നു. ഓഗസ്റ്റ് മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് ഓഗസ്റ്റ് നാലിന് 280 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 38,000 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 20 രൂപയോളമാണ് കുറഞ്ഞത്. ഇന്ന് അത് 35 രൂപയോളം ഉയരുകയും ചെയ്തു. ഇതോടെ ഗ്രാമിന് 4715 രൂപയായി വില. എന്നാല്‍ റീറ്റെയ്ല്‍ വിപണിയില്‍ കേരളത്തില്‍ ഇന്ന് ക്ഷീണമാണ് അനുഭവപ്പെട്ടത്. കേരളത്തിലെ മഴയുടെ സാഹചര്യങ്ങളാകാം കാരണമെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വിലയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. വെള്ളിയാഴ്ച 10 രൂപയോളമാണ് ഉയര്‍ന്നത്. ഇന്ന് 30 രൂപയാണ് ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 3925 രൂപയാണ്. വജ്രം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് കൊണ്ടുള്ള ആഭരണങ്ങളാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിക്കുന്നത്. ആഡംബര വാച്ചുകള്‍, ഫോര്‍മല്‍ വിയര്‍ ഓര്‍ണമെന്റ്‌സ് എന്നിവയാണ് 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.


Tags:    

Similar News