ഈ അക്ഷയ ത്രിതീയ സ്വര്‍ണ നിക്ഷേപകര്‍ക്ക് മികച്ച അവസരമെന്ന് വിപണി വിദഗ്ധര്‍; കാരണമിതാണ്

മെയ് 14 നാണ് അക്ഷയ ത്രിതീയ. വ്യാപാരത്തിനൊരുങ്ങി പ്രമുഖ ജ്വല്ലറികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍. ഈ അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടം ലഭിച്ചേക്കാമെന്ന് വിദഗ്ധര്‍.

Update:2021-05-13 16:43 IST
ഈ അക്ഷയ ത്രിതീയ സ്വര്‍ണ നിക്ഷേപകര്‍ക്ക് മികച്ച അവസരമെന്ന് വിപണി വിദഗ്ധര്‍; കാരണമിതാണ്
  • whatsapp icon

സ്വര്‍ണം വാങ്ങാന്‍ ഭാഗ്യം നോക്കുന്നവര്‍ക്കും, ഒരു വര്‍ഷത്തേക്കുള്ള സ്വര്‍ണനിക്ഷേപത്തിനായി നല്ല ദിവസം നോക്കുന്നവര്‍ക്കുമെല്ലാം ഏറെ പ്രാധാന്യമുള്ള ദിവസമാണ് അക്ഷയ ത്രിതീയ. 2021 ല്‍ അക്ഷയ ത്രിതീയ മെയ് 14 നാണ് വന്നിരിക്കുന്നത്. ഇപ്പോഴുള്ള വിലനിലവാരം സ്വര്‍ണത്തില്‍ നിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നവര്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് വിപണിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഇന്ന് 10 ഗ്രാമിന് 161 രൂപ കുറഞ്ഞ് 47,472 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 0.28 ശതമാനം ഇടിവ്. വെള്ളിയുടെ കിലോ നിരക്ക് 769 രൂപ കുറഞ്ഞ് 71,165 രൂപയിലുമെത്തി. ഇടിവ് 1.07 ശതമാനം. വിദഗ്ധരുടെ അഭിപ്രായത്തില്‍, അക്ഷയ തൃതീയയിലെ വിലയേറിയ ലോഹ വാങ്ങുന്നവര്‍ക്ക് ഇത് ഒരു നല്ല അവസരമാണ്, കാരണം സ്വര്‍ണ്ണത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാട് ഇപ്പോഴും ബുള്ളിഷ് തന്നെ ആണെന്നത് തന്നെ.
ഷോര്‍ട്ട്-ടേം, മിഡ്-ടേം, ലോംഗ് ടേം എന്നിവയ്ക്കുള്ള സ്വര്‍ണ്ണ വിലയുടെ കാഴ്ചപ്പാട് പോസിറ്റീവായി കാണപ്പെടുന്നുവെന്നും ഇത്് നിക്ഷേപകര്‍ക്ക് അവസരം തന്നെയെന്നുമാണ് അനുമാനം. സ്വര്‍ണം വാങ്ങുന്നവരോടും നിക്ഷേപകരോടും 'ബൈ ഓണ്‍ ഡിപ്‌സ്' തന്ത്രം നിലനിര്‍ത്താന്‍ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത പറയുന്നു. സ്വര്‍ണ്ണ വില കുറയുന്നത് അക്ഷയ തൃതീയയില്‍ നിക്ഷേപകര്‍ക്ക് ഒരു അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മിഡ് ടേം മുന്നേറ്റം പരിശോധിച്ചാല്‍ സ്വര്‍ണം 10 ഗ്രാമിന് 52,000 ഡോളര്‍ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി
റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് സുഗന്ധ സച്ച്‌ദേവ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് തങ്ങള്‍ പ്രതീക്ഷിക്കുന്നത് സ്വര്‍ണ്ണ വില 10 ഗ്രാമിന് 55,000 മുതല്‍ 60,000 ഡോളര്‍ വരെ ഉയരുമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയിലേക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇതൊരു അവസരം തന്നെ. കോവിഡ് ലോക്ഡൗണ്‍ പ്രമാണിച്ച് സ്വര്‍ണവ്യാപാരം ഡിജിറ്റലില്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ജ്വല്ലറിക്കാര്‍. കേരളത്തിലും ഓണ്‍ലൈന്‍ സ്വര്‍ണവ്യാപാരത്തിനായി ജ്വല്ലറികള്‍ ഒരുങ്ങിക്കഴിഞ്ഞു. ബാങ്കുകളും സ്വര്‍ണം വാങ്ങാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
കൊച്ചി : പവന് 35,600 രൂപ
ബെംഗളൂരു: പവന് 35,600 രൂപ
ചെന്നൈ: പവന് 36,000 രൂപ
ഹൈദരാബാദ്: പവന് 35,600 രൂപ
കൊല്‍ക്കത്ത: പവന് 36,640 രൂപ
മംഗലാപുരം: പവന് 35,600 രൂപ
മുംബൈ: പവന് 35,776 രൂപ
മൈസൂരു: പവന് 35,600 രൂപ
ദില്ലി: പവന് 36,720 രൂപ


Tags:    

Similar News