ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
മൂന്നു ദിവസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ 25 രൂപ ആണ് ഗ്രാമിന് വര്‍ധനവുണ്ടായതെങ്കില്‍ ഇന്ന്35 രൂപ വര്‍ധിച്ച് 4860 രൂപയായി. പവന് 38,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
280 രൂപയാണ് ഒരു പവന് ഒറ്റയടിക്ക് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ഗ്രാമിന് 4,825 രൂപയിലും പവന് 38,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഏപ്രില്‍ ആദ്യവാരത്തിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില്‍പ്പന നടന്നത്. ഏപ്രില്‍ 4,5,6 തീയതികളില്‍ ആയിരുന്നു അത്.
ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായിരുന്നു അത്. 640 രൂപയോളമാണ് മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായത്.