കേരളത്തില്‍ സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധനവ്

യുക്രെയ്ന്‍ സംഘര്‍ഷം സ്വര്‍ണത്തിനു മേലും. കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും പ്രിതിദിന വിലക്കയറ്റമാണ് സ്വര്‍ണത്തില്‍ കണ്ടത്.

Update:2022-02-28 16:54 IST

സംസ്ഥാനത്തു സ്വര്‍ണവില (Gold Price Today) കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഉയര്‍ന്നത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഗ്രാമിന് 4635 രൂപയായിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഈ നിലയില്‍ സ്വര്‍ണവില ഉയരാനുള്ള കാരണമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

18 ക്യാരറ്റ് സ്വര്‍ണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുന്നത് സംസ്ഥാനത്ത് പ്രതിഫലിക്കും. എംസിഎക്‌സില്‍ സ്വര്‍ണവില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയര്‍ന്നത് 2150 ഡോളര്‍ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.


Tags:    

Similar News