ചിങ്ങം ഒന്നിന് കേരളത്തില്‍ സ്വര്‍ണവില വര്‍ധന!
കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ചു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയുടെ വര്‍ധനിച്ച് 35360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ 35,200 രൂപ നിരക്കില്‍ തുടരുകയായിരുന്നു.
ഓഗസ്റ്റ് മാസം ആദ്യം പവന് 36,000 രൂപയായിരുന്നു നിരക്ക്. പിന്നീട് വില ഇടിഞ്ഞ് ഓഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് നേരിയ ചാഞ്ചാട്ടത്തോടെയാണ് 35000 നിരക്കില്‍ തുടര്‍ന്നത്.
എംസിഎക്‌സില്‍ ഇന്ന് നേരിയ കുറവോടെ 10 ഗ്രാം സ്വര്‍ണം 47,223 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,787.90 ഡോളര്‍ നിലവാരത്തിലാണ്. സമീപകലായളവില്‍ ആഗോള വിപണിയിലെ വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്