ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഈ മാസത്തെ സ്വര്‍ണവില
കഴിഞ്ഞ രണ്ടു ദിവസമായി കൂടിയത് 280 രൂപ.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെയും 160 രൂപ കൂടിയിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില കുതിച്ചു.
22 കാരറ്റ് വിഭാഗത്തില്‍ ഇന്ന് മാത്രം ഒരു ഗ്രാമിന് വില 15 രൂപ ആണ് ഉയര്‍ന്നത്. ഒരുപവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4540 രൂപയായിരുന്നു. ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില.
ഒരു പവന് ഇന്ന് 36440 രൂപയാണ്. 36320 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വര്‍ധിച്ചു.
ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് 4969 രൂപയാണ്. ഇന്ന് വെള്ളി ഗ്രാമിന് 68 രൂപയായി. ഇന്നലെ ഗ്രാമിന് 67 രൂപയായിരുന്നു വില.