രണ്ട് ദിവസത്തിന് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഇടിഞ്ഞു

പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Update: 2022-07-12 07:27 GMT

രണ്ട് ദിവസം മാറാതെ നിന്ന സ്വര്‍ണവില (Todays Gold Rate) ഇന്ന് വീണ്ടും കുറഞ്ഞു. ഇതോടെ കേരളത്തില്‍ ഒരു പവന്റെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയായ 37440 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം 37560 രൂപയായിരുന്നു.

ഒന്നുതാഴ്ന്ന സ്വര്‍ണവില ശനിയാഴ്ച 80 രൂപയോളം വര്‍ധിച്ചിരുന്നു. ഇതാണ് ഇന്ന് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വിലഇന്ന് 37440 രൂപയാണ്, ഒരു ഗ്രാമിന് 4680 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 15 രൂപയുടെ വര്‍ധനവുണ്ടായി. ഒന്‍പതാം തിയതി 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്. എന്നാല്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
ദുര്‍ബലമായ ആഗോള സൂചനകളെത്തുടര്‍ന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ വ്യാപാരം നടത്തുകയായിരുന്നു. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (MCX) ഓഗസ്റ്റ് മാസത്തെ സ്വര്‍ണഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 50,642 രൂപയാണ്.
ആഗോളതലത്തില്‍ യു.എസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഇടിഞ്ഞ് 1,730.80 ഡോളറിലെത്തി. സ്പോട്ട് ഗോള്‍ഡ് 0.1 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,732.17 ഡോളറിലുമെത്തി. യുഎസ് ഡോളര്‍ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ശക്തിപ്രാപിച്ചതിനാലാണ് സ്വര്‍ണവില ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്.


Tags:    

Similar News