ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

20 ദിവസം കൊണ്ട് വര്‍ധിച്ചത് 1000 രൂപ.

Update: 2021-07-20 09:15 GMT

കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 200 രൂപ ഉയര്‍ന്നതോട്കൂടി ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം വീണ്ടുമെത്തി. തുടര്‍ച്ചയായ മൂന്നു ദിവസം 36000 രൂപ രേഖപ്പെടുത്തിയ സ്വര്‍ണം പവന് വില 36,200 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 4,525 രൂപയായി.

തുടര്‍ച്ചയായി മൂന്നു ദിവസം 36,000 രൂപ (പവന്‍ വില) രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഉയര്‍ച്ച. ജൂലൈ ഒന്നിനെക്കാള്‍ 1000 രൂപയാണ് 20 ദിവസത്തില്‍ ഉണ്ടായിരിക്കുന്നത്. ജൂണ്‍ ആദ്യവാരം സ്വര്‍ണം പവന് 36,960 രൂപ തൊട്ടിരുന്നു. പിന്നീട് 35,000 രൂപയിലേക്ക് വാഴ്ന്നു. ജൂണ്‍ 30 നായിരുന്നു അത്.
സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 67.50 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540 രൂപ.
ദേശീയ വിപണിയായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 48,278 രൂപയാണ് സ്വര്‍ണത്തിന്. വെള്ളിയില്‍ 0.3 ശതമാനം ഉണര്‍വ് കാണാം. കിലോയ്ക്ക് 67,442 രൂപ നിരക്കാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,818.25 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു (0.3 ശതമാനം നേട്ടം). വെള്ളി ഔണ്‍സ് വില 0.1 ശതമാനം കുറഞ്ഞ് 25.18 ഡോളറെത്തി. മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 1,077.98 ഡോളര്‍ ആയി.


Tags:    

Similar News