രണ്ട് ദിവസത്തിനു ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

ഒരുപവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്ന് 38,240 രൂപയായി. ഇനി കുറയുമോ ?

Update: 2022-08-09 06:23 GMT

സംസ്ഥാനത്ത് രണ്ട് ദിവസത്തിന്‌ശേഷം വീണ്ടും സ്വര്‍ണവില (Gold Rate) ഉയര്‍ന്നു. ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില പരിഷ്‌കരിച്ചിരുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയയേഷന്‍ (AKGSMA) ഇന്ന് രാവിലെ സ്വര്‍ണവില കുറച്ചെങ്കിലും പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്വര്‍ണവില ഉയര്‍ത്തുകയായിരുന്നു.

320 രൂപ കുറച്ചിട്ടാണ് മണിക്കൂറുകള്‍ക്കു ശേഷം സ്വര്‍ണവില വീണ്ടും പരിഷ്‌കരിച്ച് 240 രൂപ വര്‍ദ്ധിപ്പിച്ചിത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ചതോടെ വില (Today's Gold Rate) 38,240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4770 രൂപയാണ്.

ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞിട്ട് എന്നാല്‍ മണിക്കൂറിന്റെ വ്യത്യാസത്തില്‍ തന്നെ വീണ്ടും 30 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. ശനിയാഴ്ച രാവിലെ 35 രൂപ കുറഞ്ഞു. വീണ്ടും 25 രൂപ ഉയര്‍ന്നു. ഇന്ന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3960 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്.

ദേശീയ വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. എംസിഎക്‌സില്‍ 10 ഗ്രാമിന് 52,135 രൂപയാണ് ശുദ്ധ സ്വര്‍ണത്തിന്റെ വില. ഇന്നലെ മുതല്‍ സ്വര്‍ണ വിലയില്‍ 0.5 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചില പ്രധാന നഗരങ്ങളില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ സെഷനില്‍ 0.8% ഉയര്‍ന്നതിന് ശേഷം, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,786.86 ഡോളറായി. യുഎസ് സ്വര്‍ണഫ്യൂച്ചറുകള്‍ 1,804.70 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. മാന്ദ്യഭീഷണി വിട്ടൊഴിയുന്നതിനാല്‍ സ്വര്‍ണവില ഇനിയും കുറയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Tags:    

Similar News