വിഷുവിന് കേരളത്തില്‍ സ്വര്‍ണവിലക്കയറ്റം
തുടര്‍ച്ചയായി മൂന്നാം ദിവസവും വില ഉയര്‍ന്നു
കേരളത്തില്‍ ഇന്നും സ്വര്‍ണവില (Gold price) ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണ വില ഉയരുന്നതെങ്കിലും വിഷു വിപണിയില്‍ തിരക്കുണ്ടെന്നാണ് റീറ്റെയ്ല്‍ ജൂവല്‍റികളില്‍ നിന്നുള്ള വിവരം. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today).
ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവോടെ വില 39640 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് കൊണ്ടാണ് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മാറ്റമുണ്ടാകുന്നത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ചു. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 4095 രൂപയായി. വെള്ളിയുടെ വിലയിലായിലും തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടാകുന്നത്. വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 75 രൂപയായി. ഇന്നലെ 74 രൂപയായിരുന്നു വെള്ളിയുടെ വില. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് വെള്ളിയില്‍ ഒരു രൂപയുടെ വീതം വര്‍ധനവ് ഉണ്ടാകുന്നത്. അതേസമയം 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില.