നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്ന് സ്വര്‍ണം

പവന് 200 രൂപ കുറഞ്ഞു

Update: 2022-08-31 07:51 GMT

നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37,600 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.
സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 61 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വില.
ഓഗസ്റ്റ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയായിരുന്നു. പിന്നീട് നിരവധി ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ സ്വര്‍ണവില 38,520 രൂപവരെ ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13,14,15 തീയതികളിലാണ് സ്വര്‍ണവില പവന് 38,520 രൂപയ്ക്ക് നിന്നിരുന്നത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞവിലകള്‍ 37600, 37680 രൂപ എന്നിവയായിരുന്നു. ഓഗസ്റ്റ് ഒന്നിലെ വിലയും ഓഗസ്റ്റ് 23 ലെ വിലയുമായിരുന്നു അത്. പിന്നീട് ഓഗസ്റ്റ് 31 ന് ഇന്ന്) 37600 രൂപയിലേക്ക് താഴുകയായിരുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News