രണ്ടാം ദിനവും കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്

വലിയൊരു ഇടിവായി കണക്കാക്കാനാകില്ലെന്ന് റീറ്റെയ്ല്‍ കച്ചവടക്കാര്‍

Update: 2022-08-17 09:38 GMT

Photo : Canva

സംസ്ഥാനത്ത് രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38,320 രൂപയായി.

കഴിഞ്ഞ ആഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. 640 രൂപയുടെ വര്‍ധനവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 40 രൂപയും വെള്ളിയാഴ്ചയും 40 രൂപയും വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. 3,955 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില.


Tags:    

Similar News