അക്ഷയ തൃതീയദിനത്തില്‍ സ്വര്‍ണ വില കുറഞ്ഞു

ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 5575 രൂപയായി

Update: 2023-04-22 06:57 GMT

തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെ അക്ഷയ തൃതീയ ദിനമായ ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 44,600 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 5575 രൂപയായി. 160 രൂപ ഉയര്‍ന്നതോടെ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,840 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4,635 രൂപയായി. അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍ വില ഏപ്രില്‍ 14ന് 45,320 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന വിലയാണ്.

മാറ്റമില്ലാതെ വെള്ളിവില

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Tags:    

Similar News