ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

പവന് ഇന്ന് മാത്രം 320 രൂപയാണ് വര്‍ധിച്ചത്.

Update: 2020-12-18 13:35 GMT

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 37440 രൂപയും ഗ്രാമിന് 4690 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിനായിരുന്നു. പവന് 35920 രൂപയായിരുന്നു ഡിസംബര്‍ ഒന്നിലെ വില. പിന്നീട് വില നേരിയ ഏറ്റക്കുറച്ചിലുകളോടെ മേലേക്ക് കുതിക്കുകയായിരുന്നു. കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ രണ്ട് ദിവസമായി സ്വര്‍ണവ്യാപാരം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വെള്ളിയാഴ്ച ഇടിവാണ് രേഖപ്പെടുത്തിയത്. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.24 ശതമാനം ഇടിഞ്ഞ് 50,270 രൂപയായി. വെള്ളി നിരക്ക് 0.6 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67,882 രൂപയുമായി.
കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 1.5 ശതമാനം അഥവാ 750 രൂപ ഉയര്‍ന്ന് 50,346 രൂപയായി ഉയര്‍ന്നു. വെള്ളി വില കിലോയ്ക്ക് 3.5 ശതമാനം അഥവാ 2,300 രൂപ ഉയര്‍ന്നു.
ആഗോള വിപണികളിലും ഇന്ന് സ്‌പോട്ട് സ്വര്‍ണ വില ഇടിഞ്ഞു. സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 0.2 ശതമാനം ഇടിഞ്ഞ് 1,881.65 ഡോളറിലെത്തി. വെള്ളി വില ഒരു ശതമാനം ഇടിഞ്ഞു. പ്ലാറ്റിനം നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് 1,035.91 ഡോളറിലെത്തി.
നേരിയ കയറ്റത്തിലായിരുന്ന ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളിലും ഇടിവ് രേഖപ്പെടുത്തി.


Tags:    

Similar News