രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം

രണ്ടാം ദിനവും ഉയര്‍ന്നപ്പോള്‍ ഇടക്കാലത്തുണ്ടായ ഏറ്റവും വലിയ വർധനവ്

Update: 2022-08-13 10:40 GMT

Image / canva

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണത്തിന് വിലകൂടി. പവന് 320 രൂപവര്‍ധിച്ച് ഈ മാസത്തെ ഏറ്റവും വലിയ വിലയുമായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇന്നലെയും ഗ്രാമിന് 40 രൂപ കൂടിയിരുന്നു. ഇന്നലെയും ഇന്നുമായി 640 രൂപയാണ് ഒരു പവന് കൂടിയത്. 37880 രൂപയായിരുന്നു ഇന്നലെ.

രണ്ട് തവണ വര്‍ധിച്ചതോടെ ഗ്രാമിന് 4815 രൂപയും ഒരു പവന് 38,520 രൂപയുമായി. 2022 ജൂണ്‍ 11ന് ശേഷം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. അന്ന് പവന് 38,680 രൂപയായിരുന്നു.

കേരളത്തില്‍ 2020 ആഗസ്റ്റ് എട്ടിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്. പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞവില ഈ മാസം ഓഗസ്റ്റ് ഒന്നിനായിരുന്നു. 4710 രൂപയായിരുന്നു അന്ന് ഗ്രാമിന്. പവന് 37,680 രൂപയായിരുന്നു.

Tags:    

Similar News