പുതിയ റെക്കോഡ്: ആദ്യമായി പവന് 44,000 കടന്ന് സ്വര്‍ണവില
ഒറ്റയടിക്ക് കൂടിയത് 1200 രൂപ
സ്വര്‍ണവില ഇതുവരെയുള്ള ഏറ്റവും ഉയരങ്ങളില്‍.
പവന് 44,240 രൂപ
ഗ്രാമിന് 5530 രൂപ
കേരളത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വിപണി വില ആദ്യമായി 44000 കടന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയാണ്. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയര്‍ന്നു. വിപണിയിലെ വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 74 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയായി തുടരുന്നു.
പൊള്ളുന്ന വില
എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ ഇന്നലെ (59,461 രൂപ) എക്കാലത്തെയും ഉയരത്തിലെത്തി. ക്ലോസിംഗ് അടിസ്ഥാനത്തില്‍ 10 ഗ്രാമിന് 59,420 രൂപയായി. വെള്ളിവിലയും ഉയര്‍ന്നു, ദേശീയ വിപണിയില്‍ മെയ് സില്‍വര്‍ ഫ്യൂച്ചറുകള്‍ 3 ശതമാനത്തിലധികം ഉയര്‍ന്ന് കിലോയ്ക്ക് 2,118 രൂപ ഉയര്‍ന്ന് 68,649 രൂപയിലെത്തി.