സ്വര്‍ണ വില വീണ്ടും കൂടിത്തുടങ്ങി; പവന് ഇന്ന് 120 രൂപ ഉയര്‍ന്നു
തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് വില വര്‍ദ്ധന
തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് സ്വര്‍ണ വില വീണ്ടും മേലോട്ട്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് വില 5,425 രൂപയായി. പവന് 120 രൂപ വര്‍ദ്ധിച്ച് വില 43,400 രൂപയിലുമെത്തി. കഴിഞ്ഞ നാല് ദിവസങ്ങളിലായി പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
തിരിച്ചുകയറ്റത്തിന് പിന്നില്‍
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1,910 ഡോളറില്‍ നിന്ന് 1,921 ഡോളര്‍ നിരക്കിലേക്ക് തിരിച്ചെത്തുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെയാണ് ഇന്ന് സ്വര്‍ണ വില കൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ക്കാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് ഇന്ന് 10 രൂപ ഉയര്‍ന്ന് 4,503 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി ആഭരണ വില 103 രൂപയിലും സാധാരണ വെള്ളി വില (ബുള്ള്യന്‍) 76 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.