പ്രധാന ഫീസ് വരുമാനത്തില്‍, റീറ്റെയ്ല്‍ വായ്പകളില്‍ വളര്‍ച്ച, ഈ ഓഹരി മുന്നേറുമോ?

മാര്‍ച്ച് പാദ വരുമാനത്തില്‍ 27%, അറ്റാദായത്തില്‍ 30% വര്‍ധന

Update: 2024-04-30 11:29 GMT

Image by Canva

അതിവേഗം ദേശീയ തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കുന്ന പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ആര്‍.ബി.എല്‍ ബാങ്ക് മെച്ചപ്പെട്ട നാലാം പാദ ഫലം പുറത്തു വിട്ടതോടെ ഓഹരി വീണ്ടും ആകര്‍ഷകമാവുകയാണ്. 2023 ജൂലൈ 25ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Emkay Global Research). അന്നത്തെ ലക്ഷ്യ വില 275 രൂപ ഭേദിച്ച് 2024 ജനുവരി 11ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 300.50 രൂപയിലേക്ക് ഓഹരി വില ഉയര്‍ന്നു. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില കുറഞ്ഞിട്ടുണ്ട്.

1. 2023-24 മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനത്തില്‍ 18 ശതമാനം വര്‍ധനയോടെ 1600 കോടി രൂപ രേഖപ്പെടുത്തി. അറ്റ പലിശ മാര്‍ജിന്‍ 5.45 ശതമാനം. മൊത്തം വായ്പ അനുവദിച്ചത് 20 ശതമാനം വര്‍ധിച്ച് 83,987 കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 30 ശതമാനം വര്‍ധിച്ച് 49,147 കോടി രൂപയായി. ഡിപ്പോസിറ്റ് വളര്‍ച്ച 22 ശതമാനം രേഖപ്പെടുത്തി.

2. മൂലധന പര്യപ്തത അനുപാതം 16.18 ശതമാനം, മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.70 ശതമാനം കുറഞ്ഞ് 2.65 ശതമാനമായി.

3. 2023-24ല്‍ പ്രധാന ഫീസ് വരുമാനത്തില്‍ 22.25 ശതമാനത്തോടെ 3,043 കോടി രൂപ വളര്‍ച്ച രേഖപ്പെടുത്തി. വിദേശ കറന്‍സി ഇടപാട്, പ്രോസസിംഗ്, വിതരണ ഫീസ് ഇനങ്ങളിലാണ് പ്രധാനമായും വരുമാനം ലഭിച്ചത്.

4. 2023-24 മുതല്‍ 2025-26 കാലയളവില്‍ വായ്പയില്‍ 20 ശതമാനം, ഡിപ്പോസിറ്റുകളില്‍ 20 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5. മൊത്തം ഉപഭോക്താക്കളുടെ എണ്ണം 2.6 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിതരണത്തിലും വര്‍ധന പ്രതീക്ഷിക്കുന്നു. നിഷ്‌ക്രിയ ആസ്തിയായി മാറാവുന്ന വായ്പകള്‍ 2025-26ല്‍ 2.9 ശതമാനമാകുമെന്ന് കരുതുന്നു. ആസ്തിയില്‍ നിന്നുള്ള ആദായം 0.9 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി വര്‍ധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -325 രൂപ

നിലവില്‍ 261.75 രൂപ.

Stock Recommendation by ICICI Securities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Tags:    

Similar News