ഹീലിയോസ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ടിലേക്ക്, സെബിയുടെ അനുമതി

2021 ഫെബ്രുവരിയിലാണ് മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചത്

Update: 2022-09-06 10:18 GMT

ഹീലിയോസ് ക്യാപിറ്റലിന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കുന്നതിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ തത്വത്തിലുള്ള അനുമതി. പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹീലിയോസ് ക്യാപിറ്റല്‍ മാനേജ്മെന്റ് 2021 ഫെബ്രുവരിയിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചത്.

'ഹീലിയോസ് മ്യൂച്വല്‍ ഫണ്ടിന് സെബി ഹീലിയോസ് ക്യാപിറ്റലിന് തത്വത്തിലുള്ള അംഗീകാരം നല്‍കിയിട്ടുണ്ടെന്ന കാര്യം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ അംഗീകാരത്തെ ഞങ്ങള്‍ ആഴത്തില്‍ മാനിക്കുന്നു, പ്രകടനത്തിലും സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നല്‍കാന്‍ കഠിനമായി പരിശ്രമിക്കും' ഹീലിയോസ് ക്യാപിറ്റലിലെ പ്രധാന സ്ഥാപകനും ഫണ്ട് മാനേജറുമായ സമീര്‍ അറോറ ട്വിറ്ററില്‍ വ്യക്തമാക്കി.

നേരത്തെ സെറോദ, സാംകോ സെക്യൂരിറ്റീസ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ചിരുന്നു. ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതിന് ശേഷം മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായുള്ള അപേക്ഷകളില്‍ വര്‍വര്‍ധനവാണുണ്ടായത്.

Tags:    

Similar News