മ്യുച്വൽ ഫണ്ടിലെ പ്രോഡക്ട് ലേബലിംഗ് : നിക്ഷേപകരെ നിങ്ങളിതു ശ്രദ്ധിക്കാറുണ്ടോ?

Update: 2020-09-23 12:42 GMT

റിസ്‌ക് പ്രൊഫൈലിന് ആനുപാതികമായാണ് നിക്ഷേപകര്‍ മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ നിക്ഷേപിക്കുന്നതെന്ന് ഉറപ്പാക്കാനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നടപ്പാക്കിയിട്ടുള്ള സംവിധാനമാണ് പ്രോഡക്ട് ലേബലിംഗ്. നിലവില്‍ ഫണ്ടിന്റെ റിസ്‌കിനെ അധിഷ്ഠിതമാക്കിയാണ് പ്രോഡക്ട് ലേബലിംഗ് നടത്തുന്നത്. ലോ, മോഡറേറ്റ്‌ലി ലോ, മോഡറേറ്റ്, മോഡറേറ്റ്‌ലി ഹൈ, ഹൈ എന്നിങ്ങനെ അഞ്ച് തരത്തിലുള്ള റിസ്‌ക് ഏരിയാണ് ഓരോ മ്യൂച്വല്‍ഫണ്ട് സ്‌കീമിനും നല്‍കുന്നത്. നിക്ഷേപിക്കുന്ന തുകയുടെ റിസ്‌ക് തീവ്രത ഇതില്‍ നിന്നു മനസിലാക്കാം.

എന്നാല്‍ അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സെബി റിസ്‌ക് കാറ്റഗറിയില്‍ ഒരു ലെവല്‍ കൂടി കൂട്ടിച്ചേര്‍ക്കുകയാണ്- 'എക്‌സ്ട്രീംലി ഹൈ റിസ്‌ക്'.
പദ്ധതിയെ കുറിച്ച് വളരെ നന്നായി മനസിലാക്കി നിക്ഷേപ തീരുമാനം കൈക്കൊള്ളാന്‍ നിക്ഷേപകരെ സഹായിക്കുമെന്നതാണ് ഈ നീക്കത്തിന്റെ ഗുണം.
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന മുതല്‍ റിസ്‌ക് ഫ്രീ ആണെന്നോ അല്ലെങ്കില്‍ ഉറപ്പായ റിട്ടേണ്‍ നേടാനാകുമെന്നോ പറയാനുള്ള നിയമപരമായി അനുവാദമില്ല. ആ സാഹര്യത്തില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ റിസ്‌കിനെ കുറിച്ച് മനസിലാക്കാനും സ്വതന്ത്രമായി തന്നെ ഒരു തീരുമാനമെടുക്കാനും ഈ റിസ്‌ക് ഏരിയകള്‍ വിലയിരുത്തുന്നതിലൂടെ മനസിലാക്കാനാകും.

പോര്‍ട്ട് ഫോളിയോയില്‍ ശരിയായ ഫണ്ട് തെരഞ്ഞെടുത്ത് ഉള്‍പ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കും ഒരു നിക്ഷേകനും നേടാനാകുന്ന റിട്ടാണ്‍. അതിനാല്‍ ഓരോ മ്യൂച്വല്‍ഫണ്ട് പദ്ധതിയുടേയും റിസ്‌ക് സ്വഭാവം മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോ ഫണ്ട് സ്‌കീമിലും ഉള്ള ആസ്തികളുടെ പ്രകടനത്തെ ആശ്രയിച്ചാണ് അതിന്റെ റിസ്‌ക്. ഇക്വിറ്റി നിക്ഷേപം എല്ലായ്്‌പ്പോഴും വ്യതിയാനത്തിനു സാധ്യതകൂടുതലുള്ളവയാണെങ്കില്‍ ഡെറ്റിന് താരതമ്യേന ചഞ്ചാട്ടം കുറവാണ്, പ്രത്യേകിച്ചും ദീര്‍ഘകാലത്തില്‍.

ഇതുകൂടാതെ ഇവ രണ്ടിന്റെയും മിശ്രിണമായ സ്‌കീമുകളുമുണ്ട്. അതാണ് ബാലന്‍സ്ഡ് അല്ലെങ്കില്‍ ഹൈബ്രിഡ് ഫണ്ടുകള്‍. രണ്ട് അസറ്റ് ക്ലാസിലേയും അലോക്കേഷന്‍ അനുസരിച്ച് ഇവ 'മോഡറേറ്റ്‌ലി ഹൈ' കാറ്റഗറിയിലും 'മോഡറേറ്റ്' കാറ്റഗറിയിലും വരാറുണ്ട്.

സാധാരണ മൂന്നു വിഭാഗം നിക്ഷേപകരാണ് ഉള്ളത്. യാഥാസ്ഥിതിക നിക്ഷേപകര്‍, മോഡറേറ്റ് നിക്ഷേപകര്‍, അഗ്രസീവ് നിക്ഷേപകര്‍. ഏതു വിഭാഗത്തിലാണ് നിങ്ങള്‍ വരുന്നതെന്ന് കണ്ടുപിടിച്ചാല്‍ പിന്നെ ദീര്‍ഘകാല ലക്ഷ്യത്തിലേക്കെത്താനുള്ള ശരിയായ ഫണ്ടുകള്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News