വിപണി ക്രമമായ മുന്നേറ്റത്തിൽ; 3 ശതമാനത്തിലധികം താഴ്ന്ന് ടാറ്റാ കെമിക്കൽസ്, ഡോളർ 83.50 രൂപയിലേക്ക്

രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി

Update: 2024-04-30 05:11 GMT

Image : Canva

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി ക്രമേണ കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 22,750നും സെൻസെക്സ് 75,000നും മുകളിൽ ആണ്. ഇന്നലെ വലിയ കുതിപ്പ് നടത്തിയ ബാങ്ക് നിഫ്റ്റി ഇന്നു തുടക്കത്തിൽ ചാഞ്ചാട്ടമായിരുന്നു. പിന്നീടു നല്ല നേട്ടത്തിലായി.

മെറ്റൽ ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്.ആസ്തി നിലവാരം ഉയരുകയും ലാഭം കുതിക്കുകയും ചെയ്തതിനെ തുടർന്ന് ജന സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി 14 ശതമാനം ഉയർന്നു. വെസൂവിയസ് ഇന്ത്യ ലാഭമാർജിൻ ഇരട്ടിപ്പിക്കുകയും ലാഭം കൂട്ടുകയും ചെയ്തു. ഓഹരി 10 ശതമാനം ഉയർന്നു.

അയിരിനു വില വർധിപ്പിച്ചതിനെ തുടർന്ന് എൻ.എം.ഡി.സി ഓഹരി മൂന്നു ശതമാനം കയറി. ലാഭമാർജിൻ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ടാറ്റാ കെമിക്കൽസ് മൂന്നു ശതമാനത്തിലധികം താഴ്ന്നു.

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനി ട്രെൻ്റ് ഇന്നലെ നാലാം പാദ റിസൽട്ടിനെ തുടർന്നു വലിയ ചാഞ്ചാട്ടം കാണിച്ചു. ഇന്നു രാവിലെ ഓഹരി എട്ടു ശതമാനം കയറി.

രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 83.47 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.495 രൂപയിലെത്തി റെക്കോർഡ് കുറിച്ചു. സ്വർണം ലോകവിപണിയിൽ 2327 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണം പവന് ഇന്നു വില മാറ്റമില്ലാതെ 53,240 രൂപയിൽ തുടർന്നു. ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ്  88.30 ഡോളർ ആയി. 

Tags:    

Similar News