വിലക്കയറ്റത്തില്‍ ശമനമില്ലെങ്കിലും വിപണിക്കു കുതിപ്പ്

നവംബറിലും ഡിസംബറിലും യുഎസ് ഫെഡ് 75 ബേസിസ് പോയിന്റ് വീതം പലിശ നിരക്കു വര്‍ധിപ്പിച്ചേക്കും;

Update:2022-10-14 11:41 IST

Photo : Canva

യുഎസ് ചില്ലറ വിലക്കയറ്റം സെപ്റ്റംബറില്‍ 8.2 ശതമാനം കൂടി മാസം 8.3 ശതമാനമായിരുന്നു. 8.1 ശതമാനമാകും എന്ന പ്രതീക്ഷ തെറ്റി. ഇന്ധന-ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 6.6 ശതമാനം കുതിച്ചു. ഇത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ്. തലേ മാസത്തെ അപേക്ഷിച്ചു വിലക്കയറ്റം 0.3 ശതമാനം ഉയര്‍ന്നു; കാതല്‍ വിലക്കയറ്റം 0.6 ശതമാനവും വര്‍ധിച്ചു.

ഇതോടെ രണ്ടു കാര്യങ്ങള്‍ ഉറപ്പായി. യുഎസ് ഫെഡ് നവംബറിലും ഡിസംബറിലും 75 ബേസിസ് പോയിന്റ് വീതം പലിശ നിരക്കു വര്‍ധിപ്പിക്കും. ഡിസംബര്‍ അവസാനം യുഎസിലെ കുറഞ്ഞ പലിശ 3.00-3.25 ശതമാനത്തില്‍ നിന്നു 4.50- 4.75 ശതമാനമാകും.
ഇതേ തുടര്‍ന്നു യുഎസ് വിപണി വലിയ താഴ്ചയിലാണു തുടങ്ങിയത്. ഡൗ ജോണ്‍സ് 560 പോയിന്റ് ഇടിഞ്ഞു. പക്ഷേ താമസിയാതെ തിരിച്ചു കയറി. ഒടുവില്‍ 30,000-നു മുകളില്‍ തിരിച്ചു കയറി 827.87 പോയിന്റ് (2.83%) നേട്ടത്തോടെ ക്ലോസ് ചെയ്തു. ദിവസത്തിലെ താഴ്ചയില്‍ നിന്ന് 1378 പോയിന്റ് ഉയര്‍ച്ച. നാസ്ഡാകും എസ് ആന്‍ഡ് പിയും സമാന നേട്ടങ്ങള്‍ ഉണ്ടാക്കി.
രൂപയും ഡോളറും
രൂപ ഇന്നലെ കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡോളര്‍ അഞ്ചു പൈസ നേട്ടത്തില്‍ 82.38 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം 112.36 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അല്‍പം ഉയര്‍ന്ന് 112.6 ആയി. പിന്നീട് 112.15 ലേക്കു താണു.


Tags:    

Similar News