ഐ.ആര്‍.സി.ടി.സിക്ക് 30% ലാഭവളര്‍ച്ച; രണ്ട് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു

ഓഹരിവിലയില്‍ നേരിയ നഷ്ടം

Update:2023-05-30 15:33 IST

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി/IRCTC) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 30.4 ശതമാനം വളര്‍ച്ചയോടെ 278.8 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 214 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 691 കോടി രൂപയില്‍ നിന്ന് 39.7 ശതമാനം ഉയര്‍ന്ന് 965 കോടി രൂപയായി.

നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ/EBITDA) 16.5 ശതമാനം വര്‍ദ്ധിച്ച് 324.6 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 278.5 കോടി രൂപയായിരുന്നു. രണ്ടുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് രണ്ടുരൂപ വീതം ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഹരിവിലയുള്ളത് ഇന്ന്  0.26 ശതമാനം നഷ്ടത്തോടെ 643.90 രൂപയിലാണ്.
Tags:    

Similar News