ജനുവരിയിൽ മികച്ച ആദായം നൽകിയ 5 ഓഹരികൾ, നൈക മുന്നിൽ
വിവിധ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ധനം ഓണ്‍ലൈനില്‍ നല്‍കിയ ഓഹരി നിര്‍ദേശങ്ങളില്‍ മികച്ച ആദായം നല്‍കിയ ഓഹരികള്‍ അറിയാം
2023 ആദ്യ മാസത്തിൽ പ്രധാന ഓഹരി സൂചികകളിൽ പുരോഗതി ഉണ്ടായില്ലെങ്കിലും ചില ഓഹരികൾ മികച്ച ആദായം നിക്ഷേപകർക്ക് നൽകി. ബിഎസ്ഇ ഓഹരി സൂചിക 60840 ൽ നിന്ന് 60841ൽ എത്തി. നിഫ്റ്റി 2.08 % ഇടിഞ്ഞ് 17854 പോയിന്റായി. വിവിധ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ധനം ഓണ്‍ലൈനില്‍ നല്‍കിയ ഓഹരി നിര്‍ദേശങ്ങളില്‍ മികച്ച ആദായം നല്‍കിയ ഓഹരികള്‍ അറിയാം.
- എഫ്എസ്എൻഇ കൊമേഴ്‌സ് വെഞ്ചർസ് -നൈക (FSN E-Commerce Ventures Ltd): എഫ് എസ് എൻ ഇ കൊമേഴ്‌സ് ഓഹരി 13.5 % നേട്ടം നൽകി. നിർദേശം നൽകിയത് ജനുവരി 23ന്. നിലവിലെ വില 141.6. ലക്ഷ്യ വില 145. Stock Recommendation by ICICI Securities.
- ചെന്നൈ പെട്രോളിയം (Chennai Petroleum Ltd): ചെന്നൈ പെട്രോളിയം 12.38 % നേട്ടം കൈവരിച്ചു. നിർദേശം നൽകിയ തിയതി ജനുവരി 5, നിലവിലെ വില 236 രൂപ. ലക്ഷ്യ വില 254 രൂപ. Stock Recommendation by HDFC Securities.
- അൾട്രാ ടെക് സിമന്റ് (Ultra Tech Cement): ഈ ഓഹരി 6.8 % വർധിച്ച് 7185.4 രൂപയായി. നിർദേശം നൽകിയത് ജനുവരി 27ന്. ലക്ഷ്യ വില 8100. Stock Recommendation by Sharekhan by BNP Paribas.
- ഓറിയൻറ്റ് ഇലക്ട്രിക്ക് (Orient Electric ): ഈ ഓഹരി 5.22 % വർധിച്ച് 282 രൂപയായി. നിർദേശം നൽകിയത് ജനുവരി 11ന്. ലക്ഷ്യ വില 295 രൂപ. Stock Recommendation by ICICI Securities.
- കോഫോർജ് (Coforge Ltd): ഈ ഓഹരി 5.04 % ഉയർന്ന് 4307 രൂപയായി. നിർദേശം നൽകിയത് 21 ജനുവരി. ലക്ഷ്യ വില 4490. Stock Recommendation by Dolat Capital.
നിർദേശങ്ങൾ വായിക്കാം:
- നൈക: നൈകയുടെ ഓഹരിയില്‍ തിരിച്ചു കയറ്റം ഉണ്ടാകുമോ?
- ചെന്നൈ പെട്രോളിയം : എണ്ണ ഡിമാന്‍ഡ് ഉയരും, ഉല്‍പ്പാദന ശേഷി കൂട്ടുന്നു
- അൾട്രാ ടെക് സിമന്റ്: സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കും, ഈ ഓഹരി 20% വളര്‍ച്ച നേടിയേക്കാം
- ഓറിയൻന്റ് ഇലക്ട്രിക്ക് : പ്രീമിയം ഫാൻ രംഗത്തെ പ്രമുഖ ബ്രാൻഡ്, ഈ ഇലക്ട്രിക് കമ്പനി ഓഹരിയിലെ മുന്നേറ്റം തുടരുമോ?
- കോഫോർജ് : പ്രതിവാര ഓഹരി അവലോകനം: മികച്ച വളര്‍ച്ച സാധ്യത ഉള്ള ഫാര്‍മ, ഐടി കമ്പനികള്‍