2300 കോടിയുടെ ഐപിഒ പിന്‍വലിച്ച് ജോയ് ആലുക്കാസ്

പിന്മാറ്റത്തിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല

Update:2023-02-21 15:23 IST

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള(IPO) അപേക്ഷ പിന്‍വലിച്ച് പ്രമുഖ ജുവല്‍റി ഗ്രൂപ്പായ ജോയ് ആലുക്കാസ് (Joyalukkas). ഐപിഒയില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.

ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്.

Tags:    

Similar News