ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള മെട്രോബ്രാന്‍ഡ്‌സ് ഐപിഓയ്ക്ക്; പ്രൈസ് ബാന്‍ഡ് അറിയാം

മോച്ചി ഉള്‍പ്പെടെ പ്രമുഖ ഫൂട് വെയര്‍ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ കമ്പനി ഡിസംബര്‍ 22 ന് ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു.

Update: 2021-12-07 12:14 GMT

രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഫുട്വെയര്‍ റീറ്റെയ്ലര്‍ മെട്രോ ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) സബ്സ്‌ക്രിപ്ഷനായി ഈ ആഴ്ച ഡിസംബര്‍ 10 വെള്ളിയാഴ്ച തുറക്കും. മൂന്ന് ദിവസത്തെ ഇഷ്യു ഡിസംബര്‍ 14 ന് ആണ് അവസാനിക്കുക. പ്രൈസ് ബാന്‍ഡ് 485-500 രൂപയായിരിക്കും.

295 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും മറ്റ് ഷെയര്‍ഹോള്‍ഡര്‍മാരും ചേര്‍ന്ന് 2.14 കോടി ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കുന്നതിനുള്ള ഓഫറും (ഓഫര്‍ ഫോര്‍ സെയ്ല്‍) ഇതില്‍ ഉള്‍പ്പെടുന്നു. 1,367.5 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ ഓഹരികള്‍ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയിലും എന്‍എസ്ഇയിലും ഡിസംബര്‍ 22ന് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റീറ്റെയില്‍ അപേക്ഷകര്‍ക്ക് 35 ശതമാനം ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്നതില്‍ 225 കോടി രൂപ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ചിലവഴിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ മുന്‍നിര ഫുട്വെയര്‍ നിര്‍മാണ കമ്പനിയാണ് മെട്രോ ബ്രാന്‍ഡ്‌സ്. സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 136 നഗരങ്ങളിലായി 598 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Tags:    

Similar News