ജുന്‍ജുന്‍വാലയ്ക്ക് പ്രിയപ്പെട്ട രണ്ട് കേരള കമ്പനികള്‍
രാകേഷ് ജുന്‍ജുന്‍വാല വളരെക്കാലമായി ഇവയെ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ നിലനിര്‍ത്തിയിരുന്നു
രാകേഷ് ജുന്‍ജുന്‍വാല (Rakesh jhunjhunwala) വളരെക്കാലമായി പോര്‍ട്ട്‌ഫോളിയോയില്‍ നിലനിര്‍ത്തിയിരുന്ന രണ്ട് കേരള കമ്പനികളുണ്ട്. അത്ര വലിയ പ്രകടനം കാഴ്ച വയ്ക്കാതെ തുടരുന്ന ജിയോജിത് ഓഹരിയും മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറിയ ബാങ്കിംഗ് ഓഹരി ഫെഡറല്‍ബാങ്കും.
18,037,500 ഇക്വിറ്റി ഷെയറുകള്‍ അഥവാ 7.54ശതമാനം ഓഹരികള്‍ ആണ് ജിയോജിത്തിന്റേതായി(Geojit) ജുന്‍ജുന്‍വാല കമ്പനി( Rare Enterprises) കൈവശം വച്ചിരിക്കുന്നത്. ജിയോജിത് ഓഹരികള്‍ 2021 ല്‍ 97-100 രൂപയോളം ട്രേഡ് ചെയ്ത ഓഹരികള്‍ നിലവില്‍ 47 രൂപയ്ക്കാണ് ഓഹരി വിപണിയില്‍ നില്‍ക്കുന്നത്. എന്നാല്‍ കയറ്റിറക്കങ്ങള്‍ ഏറെ കണ്ടെന്നാലും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്ക് വലിയൊരു പതനം ഇപ്പോഴില്ല.
5,47,21,060 ഫെഡറല്‍ ബാങ്ക് ഓഹരികള്‍ അല്ലെങ്കില്‍ ഫെഡറല്‍ ബാങ്ക് ലിമിറ്റഡിലെ 2.64 ശതമാനം ഓഹരികള്‍ ആണ് ജുന്‍ജുന്‍വാലയുടെ കൈവശം ഉണ്ടായിരുന്നത്. രേഖ ജുന്‍ജുന്‍വാലയുടേത് കൂടി കണക്കാക്കുമ്പോള്‍ ജുന്‍ജുന്‍വാല ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഫെഡറല്‍ ബാങ്കില്‍ ആകെ 3.65 ശതമാനം ഓഹരിയുണ്ട്.