ഓഹരി വിപണി മുന്നേറ്റം തുടരുന്നു

Update: 2020-06-08 14:01 GMT

കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണം വാരാദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ മുതലുള്ള ഉയര്‍ന്ന താഴ്ചകള്‍ക്കൊടുവിലാണ് സെന്‍സെക്‌സും നിഫ്റ്റിയും ഉള്‍പ്പടെയുള്ള സൂചികകളെല്ലാം നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഗെയ്ല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം സീ എന്റര്‍ടെയ്ന്‍മെന്റ്, ശ്രീ സിമന്റ്, ഐഷര്‍ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, സിപ്ല തുടങ്ങിയവയുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

സെന്‍സെക്‌സ് 83.34 പോയ്ന്റ് ഉയര്‍ന്ന് 34370.58 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.24 ശതമാനം നേട്ടം. നിഫ്റ്റി 25.30 പോയ്ന്റ് ഉയര്‍ന്ന് (0.25 ശതമാനം) 10167.45 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക് സൂചികയില്‍ ഇന്ന് 152.85 പോയ്ന്റ് ഉയര്‍ച്ചയാണ് ഉണ്ടായത്( 0.73 ശതമാനം ). 21187.35 പോയ്ന്റിലെത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 12,583.61 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 29.45 പോയ്ന്റ് ഉയര്‍ച്ചയാണ് ഇന്നുണ്ടായത്.
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 17 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 10 കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. നേട്ടമുണ്ടാക്കിയ കമ്പനിയില്‍ നിറ്റ ജലാറ്റിനാണ് ശതമാനക്കണക്കില്‍ മുന്നില്‍. 11.14 ശതമാനം. 13.20 രൂപ വര്‍ധിച്ച് ഓഹരി വില 131.70 രൂപയായി.

ഇന്‍ഡിട്രേഡിന്റെ ഓഹരി വില 2.35 രൂപ വര്‍ധിച്ച് (10 ശതമാനം) 25.85 രൂപയും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേത് 29.05 രൂപ വര്‍ധിച്ച് (9.99 ശതമാനം) 319.90 രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേത് 21.25 രൂപ വര്‍ധിച്ച്(8.72 ശതമാനം) 264.90 രൂപയും വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റേത് 5.05 രൂപ വര്‍ധിച്ച് (7.41 ശതമാനം) 63.10 രൂപയുമായി.

റബ്ഫില ഇന്റര്‍നാഷണല്‍ (6.34 ശതമാനം), കേരള ആയുര്‍വേദ (4.59 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.55 ശതമാനം), കിറ്റെക്‌സ് (3.07 ശതാനം), കെഎസ്ഇ (2.87 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.84 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.53 ശതമാനം) , സിഎസ്ബി ബാങ്ക് (2.41 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.18 ശതമാനം), ഫെഡറല്‍ ബാങ്ക് (1.69 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.58 ശതമാനം), ആസ്റ്റര്‍ ഡി എം (1.04 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഓഹരി വിലയില്‍ ഇടിവുണ്ടായ ഓഹരികളില്‍ ഹാരിസണ്‍സ് മലയാളം മുന്നില്‍ നില്‍ക്കുന്നു. 3.58 ശതമാനം ഇടിവ്. 2.40 രൂപ ഇടിഞ്ഞ് ഓഹരി വില 64.55 രൂപയായി. എവിറ്റി നാച്വറല്‍സിന്റെ ഓഹരി വില 1.20 രൂപ വര്‍ധിച്ച് (2.91 ശതമാനം) 40.10 രൂപയും ഈസ്റ്റേണ്‍ ട്രെഡ്‌സിന്റേത് 50 പൈസ വര്‍ധിച്ച് (2.50 ശതമാനം) 19.50 രൂപയുമായി.

വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.74 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.43 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.11 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.70 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.55 ശതമാനം), എഫ്എസിടി (0.35 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.01 ശതമാനം) എന്നിവയാണ് വിലയിടിഞ്ഞ കേരള ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News