കോവിഡ് വ്യാപനം തിരിച്ചടിയായി സൂചികകളില്‍ ഇടിവ്

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഇന്‍ഡിട്രേഡ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി പത്ത് കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-04-09 12:09 GMT

ഇന്നലെ തിളങ്ങി നിന്ന മെറ്റല്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കലിന് വിധേയമായതോടെ സൂചികകളില്‍ ഇടിവ്. അതോടൊപ്പം ഇന്‍ഫ്രാ, ഓട്ടോ മേഖലകളിലും വിറ്റഴിക്കല്‍ കണ്ടു. കോവിഡ് വ്യാപനം കൂടിയതും വിപണിയെ ദുര്‍ബലമാക്കി.

സെന്‍സെക്‌സ് 154.89 പോയ്ന്റ് ഇടിഞ്ഞ് 49591.32 പോയ്ന്റിലും 38.90 പോയ്ന്റ് ഇടിഞ്ഞ് 14834.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1647 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1212 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 163 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
സിപ്ല, സണ്‍ ഫാര്‍മ, എച്ച് യു എല്‍, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഫിനാന്‍സ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാവാതെ പോയി. ഫാര്‍മ സൂചിക 3 ശതമാനവും പി എസ് യു ബാങ്ക് രണ്ട് ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മെറ്റല്‍, ഇന്‍ഫ്ര, ഓട്ടോ മേഖലകള്‍ പിന്നോക്കം പോയി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 8.90 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ഇന്‍ഡിട്രേഡ് (4.68 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.15 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.57 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.04 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.00 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കേരള ഓഹരികള്‍. അതേസമയം ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, എഫ്എസിടി, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 19 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 


Tags:    

Similar News