കേന്ദ്ര ബജറ്റ്: ആവേശത്തോടെ ഓഹരി വിപണി സെന്‍സെക്‌സ് ഉയര്‍ന്നത് 2300ലേറെ പോയ്ന്റ്

അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ഉള്‍പ്പടെ 19 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-02-01 12:19 GMT

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ജനപ്രിയ ബജറ്റ് ഉയര്‍ത്തിയ ആവേശത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് 2314.84 പോയ്ന്റ് ഉയര്‍ന്ന് 48,600.61 പോയ്ന്റിലും നിഫ്റ്റി 646.60 പോയ്ന്റ് ഉയര്‍ന്ന് 14281.20 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറുദിവസങ്ങളിലായി വിപണിയിലുണ്ടായ ഇടിവ് നികത്തുന്ന പ്രകടനമാണ് ഇന്നുണ്ടായത്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എല്‍ & ടി തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളാണ്. യുപിഎല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച് യു എല്‍ തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഫാര്‍മ ഒഴികെയുള്ള സൂചികകളെല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
കന്ദ്ര ബജറ്റിന്റെ ആവേശം കേരള ഓഹരികളെയും ഒരു പരിധി വരെ സഹായിച്ചു. 19 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 8.85 ശതമാനം നേട്ടമുണ്ടാക്കി അപ്പോളോ ടയേഴ്‌സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫെഡറല്‍ ബാങ്ക് (6.63 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5.82 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (5.77 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.51 ശതമാനം), ഇന്‍ഡിട്രേഡ് (5.12 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4.58 ശതമാനം), സിഎസ്ബി ബാങ്ക് (3.55 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.26 ശതമാനം) തുടങ്ങിയ പ്രമുഖ ഓഹരികളൊക്കെ നേട്ടമുണ്ടാക്കി.
അതേസമയം, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, നിറ്റ ജലാറ്റിന്‍, എഫ്എസിടി, കേരള ആയുര്‍വേദ തുടങ്ങി എട്ട് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്‍െ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 214.05

ആസ്റ്റര്‍ ഡി എം 154.75

എവിറ്റി 43.75

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 138.15

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 354.00

സിഎസ്ബി ബാങ്ക് 227.60

ധനലക്ഷ്മി ബാങ്ക് 13.70

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.45

എഫ്എസിടി 82.20

ഫെഡറല്‍ ബാങ്ക് 77.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.05

ഹാരിസണ്‍സ് മലയാളം 121.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 40.00

കേരള ആയുര്‍വേദ 49.55

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.00

കിറ്റെക്‌സ് 104.80

കെഎസ്ഇ 2125.00

മണപ്പുറം ഫിനാന്‍സ് 164.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 395.00

മുത്തൂറ്റ് ഫിനാന്‍സ് 1157.10

നിറ്റ ജലാറ്റിന്‍ 175.40

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.75

റബ്ഫില ഇന്റര്‍നാഷണല്‍ 55.35

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.55

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 103.65

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 229.25

വണ്ടര്‍ലാ ഹോളിഡേയ്‌സ് 201.60



Tags:    

Similar News