ആഗോള വിപണിയിലെ ശുഭസൂചനകള്‍: ഓഹരി വിപണിയില്‍ മുന്നേറ്റം
റബ്ഫില ഇന്റര്‍നാഷണല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ തുടങ്ങി 16 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി
ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. തുടര്‍ച്ചയായ ആറാം ദിവസമാണ് സൂചികകളില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. സെന്‍സെക്‌സ് 617.14 പോയ്ന്റ് ഉയര്‍ന്ന് 51,348.77 പോയ്ന്റും നിഫ്റ്റി 191.50 പോയ്ന്റ് ഉയര്‍ന്ന് 15115.80 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച് യു എല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിവിസ് ലാബ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 248.90
ആസ്റ്റര്‍ ഡി എം 157.65
എവിറ്റി 46.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 140.40
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 348.00
സിഎസ്ബി ബാങ്ക് 220.50
ധനലക്ഷ്മി ബാങ്ക് 14.04
ഈസ്റ്റേണ്‍ ട്രെഡ്‌സ് 45.75
എഫ്എസിടി 83.90
ഫെഡറല്‍ ബാങ്ക് 82.85
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.70
ഹാരിസണ്‍സ് മലയാളം 118.00
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.20
കേരള ആയുര്‍വേദ 49.45
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 27.35
കിറ്റെക്‌സ് 111.05
കെഎസ്ഇ 2198.95
മണപ്പുറം ഫിനാന്‍സ് 173.50
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 393.70
മുത്തൂറ്റ് ഫിനാന്‍സ് 1175.40
നിറ്റ ജലാറ്റിന്‍ 172.50
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.69
റബ്ഫില ഇന്റര്‍നാഷണല്‍ 61.30
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.34
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.76
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 102.60
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 234.75
വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.15