ഓഹരി വിപണി തിരുത്തലിലേക്കോ?

തുടര്‍ച്ചയായി നാലാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തിയത് വിപണിയിലെ തിരുത്തലിന്റെ സൂചനയോ?

Update: 2021-02-19 12:43 GMT

ഓഹരി വിപണി തിരുത്തല്‍ ഘട്ടത്തിലേക്ക് കടന്നോ? തുടര്‍ച്ചയായി നാലാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ഈ വാദത്തിന് ശക്തിയേറുകയാണ്. ആഗോളവിപണികളും അതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകളും കുതിച്ചുയര്‍ന്നതോടെ തിരുത്തല്‍ ആസന്നമാണെന്ന നിരീക്ഷണം വിപണി നിരീക്ഷകര്‍ പങ്കുവെച്ചിരുന്നു. കൂടുതല്‍ വേഗത്തില്‍ കുതിച്ചു മുന്നേറിയ വിപണി സമ്മാനിച്ച ലാഭമെടുത്ത് മാറാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടുന്നത് ഇന്ത്യന്‍ വിപണികളെ മാത്രമല്ല, പ്രധാന ആഗോളവിപണികളെയും താഴേക്ക് വലിക്കുന്നുണ്ട്.

വാരാന്ത്യ വ്യാപാരദിനമായ ഇന്ന് സെന്‍സെക്‌സ് ഇടിഞ്ഞത് 435 പോയ്ന്റ്, 0.85 ശതമാനമാണ്. 50,890 പോയ്ന്റില്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ 30ല്‍ 11 എണ്ണത്തിന്റെ ഓഹരി വിലകള്‍ ഇന്നുയര്‍ന്നു.

നിഫ്റ്റി 137 പോയ്ന്റ് ഇടിഞ്ഞ് 14,982ലേക്ക് വീണു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന ്‌നിലമെച്ചപ്പെടുത്താന്‍ സാധിച്ചത്. ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് ഓഹരി വില നാല് ശതമാനത്തിലേറെ ഇടിഞ്ഞു. സിഎസ്ബി ബാങ്ക് ഓഹരി വില 1.41 ശതമാനം ഇടിഞ്ഞപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നുശതമാനത്തിലേറെ നഷ്ടമുണ്ടായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില രണ്ടുശതമാനത്തിലേറെ താഴ്ന്നു.

വി ഗാര്‍ഡ് ഓഹരി വില ഇന്ന് രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു. റബ്ഫില ഓഹരിയും മൂന്നുശതമാനത്തിനടുത്ത് വില വര്‍ധന രേഖപ്പെടുത്തി.



 



Tags:    

Similar News