വില്‍പ്പന സമ്മര്‍ദ്ദം അതിജീവിക്കാനായില്ല ഓഹരി സൂചികകളില്‍ ഇടിവ്

കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍, ധനലക്ഷ്മി ബാങ്ക് തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി.

Update:2021-01-29 17:32 IST

ഇനിയും അടങ്ങാത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു. സെന്‍സെക്‌സ് 588.59 പോയ്ന്റ് ഇടിഞ്ഞ് 46285.77 പോയ്ന്റിലും നിഫ്റ്റി 182.95 പോയ്ന്റ് ഇടിഞ്ഞ് 13634.60 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ സെന്‍സെക്‌സ് ഇടിഞ്ഞത് 3506.35 പോയന്റുകളാണ്. അതായത് 7.04 ശതമാനം.

കഴിഞ്ഞ പത്തു മാസമായി വിപണിക്ക് കരുത്തേകിയിരുന്ന വിദേശ നിക്ഷേപകര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങിയതും ഇക്കണോമിക് സര്‍വേ പുറത്തിറങ്ങിയ ഇന്ന് വിപണിയെ ബാധിച്ചു. ഓട്ടോ, ഐറ്റി മേഖലകളില്‍ 3 ശതമാനവും മെറ്റല്‍, ഫാര്‍മ മേഖലകളില്‍ രണ്ടു ശതമാനവും ഇടിവുണ്ടായി. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ സൂചികയില്‍ രണ്ടു ശതമാനം ഉയര്‍ച്ച ഉണ്ടാവുകയും ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
ദേശീയ ഓഹരി സൂചികകളുടെ തകര്‍ച്ചയ്ക്കിടയിലും കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. പാറ്റസ്്പിന്‍ ഇന്ത്യ (4.90 ശതമാനം), കേരള ആയുര്‍വേദ (4.66 ശതമാനം), നിറ്റ ജലാറ്റിന്‍ (3.47 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.95 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.40 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.35 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (2.29 ശതമാനം) തുടങ്ങി 16 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, അപ്പോളോ ടയേഴസ,്. ഹാരിസണ്‍സ് മലയാളം, എവിറ്റി നാച്വറല്‍, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, എഫ്എസിടി തുടങ്ങി 11 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വില മാറ്റമില്ലാതെ തുടരുന്നു.

അപ്പോളോ ടയേഴ്‌സ് 196.65
ആസ്റ്റര്‍ ഡി എം 158.00
എവിറ്റി 43.10
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 130.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 349.25
സിഎസ്ബി ബാങ്ക് 219.00
ധനലക്ഷ്മി ബാങ്ക് 13.46
ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.15
എഫ്എസിടി 81.95
ഫെഡറല്‍ ബാങ്ക് 72.40
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.20
ഹാരിസണ്‍സ് മലയാളം 121.05
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.15
കേരള ആയുര്‍വേദ 50.50
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.80
കിറ്റെക്‌സ് 104.00
കെഎസ്ഇ 2119.90
മണപ്പുറം ഫിനാന്‍സ് 156.95
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 392.50
മുത്തൂറ്റ് ഫിനാന്‍സ് 1106.40
നിറ്റ ജലാറ്റിന്‍ 178.85
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.78
റബ്ഫില ഇന്റര്‍നാഷണല്‍ 54.50
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.28
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 98.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.10
വണ്ടര്‍ലാ ഹോളിഡേയ്‌സ് 200.45


Tags:    

Similar News