വില്ലനായി വീണ്ടും കോവിഡ്; സൂചികകള്‍ താഴോട്ട്

കേരള കമ്പനികളില്‍ നാലെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്

Update: 2021-03-18 13:00 GMT

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി സൂചികകള്‍ താഴോട്ട്. സെന്‍സെക്‌സ് 585.10 പോയന്റ് ഇടിഞ്ഞ് 49216.52 പോയ്ന്റിലും നിഫ്റ്റി 163.40 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 819 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായപ്പോള്‍ 2114 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 131 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച് സി എല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഡിവിസ് ലാബ്‌സ്, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയവയാണ് തിരിച്ചടി നേരിട്ട പ്രമുഖ ഓഹരികള്‍. ഐറ്റിസി, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഗ്രാസിം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായി. ഐറ്റി സൂചികയില്‍ മൂന്നു ശതമാനം ഇടിവാണ് ഇന്നുണ്ടായത്. ഫാര്‍മ രണ്ട് ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളിലും ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.

ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന യുഎസ് ബോണ്ട് വരുമാനം ഇന്ത്യന്‍ വിപണിയെയും ബാധിച്ചു. വിദേശ നിക്ഷേപങ്ങളില്‍ കുറവുണ്ടായതിനു പിന്നാലെ കോവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത കാട്ടുന്നതും വിപണിക്ക് തിരിച്ചടിയായി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ നാലെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഇന്‍ഡിട്രേഡ് 6.11 ശതമാനം നേട്ടമുണ്ടാക്കി. 2.25 രൂപ ഉയര്‍ന്ന് ഓഹരി വില 39.10 രൂപയായി. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ 2.07 ശതമാനവും പാറ്റ്‌സ്പിന്‍ ഇന്ത്യ 1.93 ശതമാനവും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ 1.53 ശതമാനവും നേട്ടം കൈവരിച്ചു.
അതേസമയം ഹാരിസണ്‍സ് മലയാളം, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ധനലക്ഷ്മി ബാങ്ക്. കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 23 ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 216.90

ആസ്റ്റര്‍ ഡി എം 139.65

എവിറ്റി 44.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 123.55

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 360.20

സിഎസ്ബി ബാങ്ക് 244.15

ധനലക്ഷ്മി ബാങ്ക് 15.27

ഈസ്റ്റേണ്‍ ട്രെഡ്‌സ് 60.10

എഫ്എസിടി 105.15

ഫെഡറല്‍ ബാങ്ക് 78.15

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.85

ഹാരിസണ്‍സ് മലയാളം 148.35

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.10

കേരള ആയുര്‍വേദ 53.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.00

കിറ്റെക്‌സ് 104.90

കെഎസ്ഇ 2260.00

മണപ്പുറം ഫിനാന്‍സ് 159.15

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 388.05

മുത്തൂറ്റ് ഫിനാന്‍സ് 1245.00

നിറ്റ ജലാറ്റിന്‍ 165.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.80

റബ്ഫില ഇന്റര്‍നാഷണല്‍ 59.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.88

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.85

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 101.30

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 232.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 199.25




Tags:    

Similar News