രണ്ടുമണിക്കൂര്‍, രണ്ട് കാര്യങ്ങള്‍; നഷ്ടം നികത്തി മുന്നേറി വിപണി

ക്ലോസിംഗിന്റെ അവസാന മണിക്കൂറുകളില്‍ തിരിച്ചുവരവ് നടത്തി ഓഹരി വിപണി

Update:2021-03-19 17:40 IST

പ്രത്യക്ഷത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് കാരണങ്ങള്‍ ഇല്ലായിരുന്നു; വ്യാപാരം അവസാനിക്കുന്ന ഏതാനും മണിക്കൂറുകള്‍ മുമ്പുവരെ. എന്നാല്‍ രണ്ട് കാര്യങ്ങള്‍ നിക്ഷേപകരുടെ മൂഡ് ആകെ മാറ്റി. ഫലമോ സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിപണി നഷ്ടത്തിലായിരുന്നു.

യു എസ് കടപ്പത്ര നേട്ടത്തില്‍ വന്ന കുറവും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തിയതുമാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ നിക്ഷേപകരെ ആവേശത്തിലാക്കിയത്. വ്യാഴാഴ്ച, അമേരിക്കന്‍ കടപ്പത്ര നേട്ടം 1.74 ശതമാനമായിരുന്നു. അത് രണ്ട് ശതമാനത്തിലെത്തിയാലുണ്ടാകുന്ന ആശങ്കകളായിരുന്നു നിരീക്ഷകര്‍ ഇന്നലെയും ഇന്നും രാവിലെയും ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് അമേരിക്കന്‍ കടപ്പത്ര നേട്ടം 1.5 ശതമാനത്തിലേക്ക് താഴ്ന്നതോടെ ഓഹരി വിപണിയില്‍ ആവേശമായി.

ഓഹരി വിപണിയെ ഉത്തേജിപ്പിച്ച രാജ്യാന്തര തലത്തിലെ സംഭവവികാസം ഇതായിരുന്നുവെങ്കില്‍, മൂഡീസിന്റെ അനുമാനമാണ് ആഭ്യന്തരതലത്തിലെ പോസിറ്റീവ് ഘടകമായത്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 12 ശതമാനം വളര്‍ന്നേക്കുമെന്ന അനുമാനമാണ് മൂഡീസ് നടത്തിയിരിക്കുന്നത്.

സെന്‍സെക്‌സ് 642 പോയ്ന്റ് ഉയര്‍ന്ന് 49,858ലും നിഫ്റ്റി 186 പോയ്ന്റ് ഉയര്‍ന്ന് 14,744ലും ക്ലോസ് ചെയ്തു. ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 0.4 ശതമാനവും മിഡ് കാപ് സൂചിക 1.35 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

പതിനൊന്ന് കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിഞ്ഞു. അപ്പോളോ ടയേഴ്‌സ് ഓഹരി വിലയില്‍ നാല് ശതമാനത്തിലേറെ ഇടിവുണ്ടായി. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരി വിലയും 4.60 ശതമാനം ഇടിഞ്ഞു. ഹാരിസണ്‍ മലയാളം ഓഹരി വില 4.29 ശതമാനം ഇടിഞ്ഞു.

വിക്ടറി പേപ്പറിന്റെ ഓഹരി വിലയില്‍ ഇന്ന് എട്ട് ശതമാനത്തിലേറെ വര്‍ധനയുണ്ടായി. കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്കിന്റേത് ഒഴികെ മറ്റെല്ലാത്തിന്റെയും ഓഹരി വിലകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില നേരിയ നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വിലകള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

അപ്പോളോ ടയേഴ്‌സ് 225.70

ആസ്റ്റര്‍ ഡി എം 141.35

എവിറ്റി 44.10

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 122.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 363.40

സിഎസ്ബി ബാങ്ക് 244.10

ധനലക്ഷ്മി ബാങ്ക് 15.31

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 60.10

എഫ്എസിടി 103.85

ഫെഡറല്‍ ബാങ്ക് 77.90

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.75

ഹാരിസണ്‍സ് മലയാളം 142.85

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.85

കേരള ആയുര്‍വേദ 55.25

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.00

കിറ്റെക്‌സ് 104.15

കെഎസ്ഇ 2291.00

മണപ്പുറം ഫിനാന്‍സ് 159.00

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 380.00

മുത്തൂറ്റ് ഫിനാന്‍സ് 1231.45

നിറ്റ ജലാറ്റിന്‍ 165.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.70

റബ്ഫില ഇന്റര്‍നാഷണല്‍ 58.80

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.95

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.85

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 109.90

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 232.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 199.25

Tags:    

Similar News