സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനത്തില്‍ ലാഭമെടുത്ത് നിക്ഷേപകര്‍, വിപണിയില്‍ ഇടിവ്

സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷത്തിന് ഇന്ന് അവസാനം കുറിക്കുമ്പോള്‍ നിക്ഷേപകരുടെ ലാഭമെടുക്കല്‍ സൂചികകളെ താഴ്ത്തി

Update:2021-03-31 18:20 IST

2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാന വ്യാപാരദിനത്തില്‍ നിക്ഷേപകര്‍ തിരക്കുകൂട്ടിയത് ലാഭമെടുക്കാന്‍. സെന്‍സെക്‌സ് 627 പോയ്ന്റ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 49,509ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഒരു ശതമാനം (154 പോയ്ന്റ്) ഇടിഞ്ഞ് 16,691 ല്‍ ക്ലോസ് ചെയ്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി എല്ലാ രംഗങ്ങളിലും വിനാശം സൃഷ്ടിച്ചപ്പോള്‍ ഓഹരി വിപണിയില്‍ കുതിപ്പായിരുന്നു. ഒരു ദശാബ്ദത്തിനിടെ ഏറ്റവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ സാമ്പത്തിക വര്‍ഷമാണ് ഇന്ന് അവസാനിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

പതിമൂന്നോളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് താഴ്ച രേഖപ്പെടുത്തി. ഓഹരി വിപണിയിലെ പുതുമുഖ കേരള കമ്പനിയായ കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഓഹരി വില മൂന്ന് ശതമാനത്തിലേറെ ഇന്ന് ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്ക് വില രണ്ടുശതമാനത്തിലേറെ ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക് വില ഒരു ശതമാനത്തിലേറെ കൂടി. ഫെഡറല്‍ ബാങ്ക് ഓഹരി വില നേരിയ ഇടിവ് രേഖപ്പെടുത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളം കൂടി. വി ഗാര്‍ഡ് ഓഹരി വിലയും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.

മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്.




 


Tags:    

Similar News