ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി

എവിറ്റി, നിറ്റ ജലാറ്റിന്‍, കെഎസ്ഇ തുടങ്ങി 19 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-05-24 11:35 GMT

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. കോവിഡ് കേസുകളുടെ എണ്ണം കുറച്ചു നാളായി കുറഞ്ഞു കൊണ്ടിരിക്കുന്നതും ലോക്ക് ഡൗണ്‍ മാറ്റുമെന്ന പ്രതീക്ഷയും ആഭ്യന്തര വിപണിയെ തുണച്ചു. മികച്ച ത്രൈമാസ ഫലങ്ങളുടെ കരുത്തില്‍ ബാങ്കിംഗ് ഓഹരികളും മികച്ച പ്രകടനം നടത്തി.

സെന്‍സെക്‌സ് 111.42 പോയ്ന്റ് ഉയര്‍ന്ന് 50651.90 പോയ്ന്റിലും നിഫ്റ്റി 22.40 പോയ്ന്റ് ഉയര്‍ന്ന് 15197.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1930 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1218 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 161 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഒസി, ബിപിസിെല്‍, എസ്ബിഐ, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കി. ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ് തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി.
എഫ്എംസിജി, മെറ്റല്‍ സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.7-0.8 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി നാച്വറല്‍ 9.63 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. നിറ്റ ജലാറ്റിന്‍ (6.89 ശതമാനം), കെഎസ്ഇ (5 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.66 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.52 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.44 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.69 ശതമാനം) തുടങ്ങി 19 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക് , കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് തുടങ്ങി ഒന്‍പത് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.




 


Tags:    

Similar News